ആടിനെ പട്ടിയാക്കി സാങ്കേതിക സര്‍വകലാശാലയെ തകര്‍ക്കാന്‍ വിവാദ വ്യവസായികളുടെ ശ്രമമെന്ന് സിൻഡിക്കറ്റ്

apjakktu-syndicate-ktu

പരീക്ഷാ നടത്തിപ്പിന് സ്വകാര്യ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നില്ലെന്നും ആടിനെ പട്ടിയാക്കി എപിജെ അബ്ദുൾകലാം സാങ്കേതിക സര്‍വകലാശാലയെ തകര്‍ക്കാന്‍ വിവാദ വ്യവസായികൾ ശ്രമിക്കുന്നെന്നും സിൻഡിക്കറ്റ്. നാട് തള്ളിക്കളഞ്ഞ ചില വര്‍ണ രാഷ്ട്രീയധാരകള്‍ക്ക് സര്‍വകലാശാലകളിലേക്ക് ഏണി ചാരുന്ന സേവ് സംഘങ്ങള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നല്ല നാളുകള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്നും സിൻഡിക്കറ്റ് പ്രസ്താവനയിൽ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ കമ്പനിക്ക് പരീക്ഷാ നടത്തിപ്പ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ പ്രക്ഷോഭം ഉയരുകയും സര്‍വകലാശാല പരീക്ഷ ജോലികള്‍ നേരിട്ട് ഏറ്റെടുക്കുകയും ആണ് ചെയ്തത്. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ രണ്ട് അസി. ഡയറക്ടർമാരും ഡെപ്യൂട്ടി രജിസ്ട്രാർ മുതലുള്ള സര്‍വകലാശാലാ ഉദ്യോഗസ്ഥരും ആണ് പരീക്ഷ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്നത്. പരീക്ഷയുടെ മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്നത് പേപ്പര്‍ നോക്കുന്ന അധ്യാപകര്‍ നേരിട്ടാണ്. ഓരോ മാര്‍ക്കും ചീഫ് ആയ സീനിയര്‍ പ്രൊഫസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. സര്‍വകലാശാല ഐടി ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഐടി വിഭാഗത്തിന്റെ മാത്രം നിയന്ത്രണത്തിലുള്ള സെര്‍വറുകളാണ് പരീക്ഷ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നത്. രാജ്യത്ത് ആദ്യമായി ബിടെക്ക് ഫലപ്രഖ്യാപനം നടത്തുന്ന അഫിലിയേറ്റഡ് കോളേജുകളുള്ള സാങ്കേതിക യൂണിവേഴ്‌സിറ്റിയാണ് കെടിയു.

Read Also: കെജ്രിവാളിനെ ആക്രമിച്ചത് ബിജെപി സ്ഥാനാർഥിയുടെ അനുയായികൾ തന്നെയെന്ന് അതിഷി; പരാതി നൽകി ബിജെപി

സര്‍വകലാശാലയുടെ ഐടി കരാര്‍

സമ്പൂര്‍ണമായും പോര്‍ട്ടല്‍ വഴിയുള്ള അഡ്മിനിസ്ട്രേഷൻ മോഡൽ ആണ് ആരംഭ കാലം മുതല്‍ സര്‍വകലാശാലയ്ക്കുള്ളത്. എൽഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ സിൻഡിക്കറ്റ് രൂപീകരിക്കുകയും സര്‍വകലാശാലയുടെ ആദ്യ സ്റ്റാട്യൂട്ടിനു നിയമസഭ അംഗീകാരം നല്‍കുകയും ചെയ്ത ശേഷം ഇ ഗവേണൻസിനായി സ്റ്റാൻഡിങ് കമ്മിറ്റിയും ടെക്‌നിക്കല്‍ കമ്മിറ്റിയും രൂപീകരിച്ചു. അക്കാഡമിക് റെഗുലേഷനും പരീക്ഷാ മാനുവലിനും വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചു പോര്‍ട്ടലില്‍ കൂടുതല്‍ മോഡ്യൂളുകള്‍ ചെയ്തു തരുന്നത് കെല്‍ട്രോണ്‍ ആണ്. രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ ഇലക്ട്രോണിക്‌സ് കമ്പനിയായ കെല്‍ട്രോണുമായി സര്‍വകലാശാലയ്ക്ക് ടൈം ആൻഡ് മെറ്റീരിയൽ കരാർ ആണുള്ളത്. ഓരോ ഡെവലപ്മെൻ്റ് ജോലിക്കും എത്ര സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ എത്ര സമയം ജോലി ചെയ്യുന്നു എന്ന് കണക്കാക്കി പ്രതിഫലം നല്‍കുകയാണ് ചെയ്യുക. കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍മാരും ഐടി വിദഗ്ധരും അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ സിൻഡിക്കറ്റ് ഇതിന് അംഗീകാരം നല്‍കുകയുള്ളൂ. സര്‍വകലാശാലയുടെ ഐടി വിഭാഗത്തിന്റെ ശാക്തീകരണത്തിനും വിപുലീകരണത്തിനും ആയി കിൻഫ്ര പാര്‍ക്കില്‍ പുതിയ ഉപക്യാമ്പസ് നിര്‍മാണം പൂര്‍ത്തിയായി വരുന്നു. അതോടെ മറ്റു സ്ഥാപനങ്ങളുടെ ഐടി സേവനങ്ങള്‍ കൂടി ഏറ്റെടുക്കാവുന്ന വളര്‍ച്ചയാണ് സര്‍വകലാശാല ലക്ഷ്യം വയ്ക്കുന്നത്.

വസ്തുതകള്‍ ഇതായിരിക്കെ, പണാപഹരണത്തിന് പിടിക്കപ്പെടും എന്നുറപ്പുള്ള
ഒരു വ്യക്തിയോ രാഷ്ട്രീയ ദുഷ്ടലാക്കുള്ള ഒരു സംഘമോ നടത്തുന്ന പ്രസ്താവനകളുടെ അര്‍ഥരാഹിത്യം സമൂഹം തിരിച്ചറിയണം. കേരളത്തിലെ സര്‍വകലാശാലകളില്‍ ചിലതിന്റെ അഭിശപ്തമായ ഭൂതകാലത്ത്, മാര്‍ക്കുദാനവും നിയമന വിവാദവും ചോദ്യചോര്‍ച്ചയും ഒക്കെ കൊണ്ട് വിവാദമായ ഒരു കാലത്ത്, അതിനൊക്കെ കര്‍ട്ടന് പിന്നിലിരുന്ന് നേതൃത്വം നല്‍കിയ ചിലരുടെ അടിത്തൂണ്‍ കാലപൊറാട്ടുകള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും സിൻഡിക്കറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News