വിനായകൻ ചെയ്‌തതിന്‌ ഞാൻ മാപ്പ് ചോദിക്കുന്നു, പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു: നിരഞ്ജന അനൂപ്

ഉമ്മൻചാണ്ടിക്കെതിരെയുള നടൻ വിനായകന്റെ പരാമർശത്തിൽ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് നിരഞ്ജന അനൂപ്. താൻ കൂടി ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവർത്തിയാണെന്നും, നടന്റെ വാക്കുകൾ അങ്ങേയറ്റം അപമാനകരവും നിരാശപ്പെടുത്തുന്നതാണെന്നും നിരഞ്ജന പറഞ്ഞു.

Also Read: ഞെട്ടിച്ച് ആയിഷ നസീം;പതിനെട്ടാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് പാക് വനിതാ താരം

‘ഞാൻ കൂടി ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ഭാഗത്തു നിന്ന് സംഭവിച്ച മോശമായ ചില പ്രസ്താവനയിൽ വേദനിച്ച പൊതുജനങ്ങളോടും ഓരോ വ്യക്തികളോടും ഞാൻ മാപ്പ് ചോദിക്കുന്നു. നടനിൽ നിന്നും വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായ പ്രസ്താവന ആണ്. എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാർഥം ഞാൻ ഇതിവിടെ പറയാൻ ആഗ്രഹിക്കുന്നു. ഒപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു’, നിരഞ്ജന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Also Read: ‘ആദിപുരുഷ് ആവർത്തിക്കില്ല’ കൽക്കിയായി അവതരിക്കാൻ പ്രഭാസ്: കമൽ ഹാസനും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും

അതേസമയം, വിനായകന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. സിനിമാ താരങ്ങൾ തന്നെ വിനായകനെതിരായി രംഗത്ത് വന്നപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചിലർ വിനായകനെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News