ലാലേട്ടൻ്റെ കാരവാന് ഞാൻ വില പറഞ്ഞിട്ടില്ല, നിങ്ങൾക്ക് ആരോട് വേണമെങ്കിലും ചോദിക്കാം: വിവാദത്തിൽ വിശദീകരണവുമായി അപ്പാനി ശരത്ത്

ലാലേട്ടന്റെ കാരവനുമായി ബന്ധപ്പെട്ട് ഒരുകാലത്ത് പ്രചരിച്ചിരുന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ അപ്പാനി ശരത്. ലാലേട്ടൻ കാരവാൻ വിൽക്കാൻ വെച്ചപ്പോൾ അപ്പാനി ശരത്ത് അതിന് വില പറഞ്ഞിരുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. താൻ ഒരിക്കലും ലാലേട്ടന്റെ കാരവാന് വില പറഞ്ഞിട്ടില്ലെന്ന് അപ്പാനി ശരത് പറഞ്ഞു. തനിക്ക് അങ്ങനെ ചിന്തിക്കാന്‍ പോലും പറ്റില്ലെന്നും വെളിപാടിന്റെ പുസ്തകം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലാലേട്ടന്റെ മുഖത്ത് നിന്നുപോലും കണ്ണെടുക്കാന്‍ പറ്റാതെ നിന്ന ആളാണ് താനെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അപ്പാനി ശരത്ത് പറഞ്ഞു.

ALSO READ: ജയ് ഭീമിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്; ഇങ്ങനെയൊരു ആക്ഷൻ സീൻ സിനിമയ്ക്ക് ആവശ്യമില്ലായെന്ന് പ്രേക്ഷകർ

അപ്പാനി ശരത്ത് പറഞ്ഞത്

എന്റെ ദൈവമേ എനിക്കത് ചിന്തിക്കാന്‍ പോലുമാവില്ല. ലാല്‍ ജോസ് സാറുപോലും അങ്ങനെ പറയില്ലല്ലോ. അദ്ദേഹത്തോട് ചോദിച്ചുനോക്കൂ. നിങ്ങള്‍ ആ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ആളുകളോട് ചോദിക്കൂ. ഞാന്‍ പറന്നു നടന്ന് അഭിനയിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. അത്രയധികം ക്രൂവിനൊപ്പം സന്തോഷത്തില്‍ ചെയ്ത പടമാണ്. നേരം വെളുക്കാന്‍ വേണ്ടി കാത്തിരിക്കുമായിരുന്നു ലാലേട്ടനെ കാണാന്‍. അങ്ങനെ ആഗ്രഹിച്ചിരിക്കുന്ന ഞാന്‍ എങ്ങനെ ഇത് പറയും. ഇതൊക്കെ ശുദ്ധ മണ്ടത്തരമാണ്. ഇതൊക്കെ എങ്ങനെയാണ് പറഞ്ഞുണ്ടാക്കുന്നത് എന്നതാണ്.

ALSO READ: ശിവകാര്‍ത്തികേയന്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റായ ആ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് താന്‍; തുറന്നുപറഞ്ഞ് ഉദയനിധി

നമുക്ക് നല്ലൊരു കാലം വരുമ്പോള്‍ നല്ലത് പറഞ്ഞ് നമുക്കൊപ്പം നില്‍ക്കുന്നവരും കാണും, നമ്മളെ തഴഞ്ഞവരും കാണും. എന്നെ ആരെങ്കിലും മനസുകൊണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവനെ തെറിപറയാനോ അവനെതിരെ ഒരു പണിയൊരുക്കാനോ ഞാന്‍ ശ്രമിക്കാറില്ല. മറിച്ച് അതെല്ലാം മനസില്‍ ഇട്ടു നടക്കും. ഒരാള്‍ ഇന്‍സള്‍ട്ട് ചെയ്താല്‍ ഞാന്‍ അത് ചിരിച്ചുകൊണ്ടുവാങ്ങും. എന്നിട്ട് ഞാന്‍ വര്‍ക്ക് ചെയ്യും. എസി റൂമില്‍ നിന്ന് വന്നയാളല്ല ഞാന്‍. സ്ട്രീറ്റില്‍ നിന്ന് വന്നയാളാണ്. എനിക്ക് നല്ല സമയം വരുമ്പോള്‍ അവര്‍ നമ്മുടെ മുന്‍പില്‍ വരും. അന്ന് അങ്ങനെ പറയേണ്ടായിരുന്നു എന്ന് അവര്‍ക്ക് തോന്നും. അവിടെയാണ് എന്റെ വിജയം.

ALSO READ: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരുഖ് ഖാനും നയൻതാരയും

സിനിമയിലെ എന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു പിന്നെ ഇരുന്നു പോയി. അതിന് ശേഷമുള്ള ശരത്തുണ്ട്. നാല് വര്‍ഷം മുന്‍പുള്ള ശരത്ത്. ഞാന്‍ മാത്രമായിട്ട് മോള്‍ഡ് ചെയ്ത് ഉണ്ടാക്കിയെടുത്ത നടനാണ് ഞാന്‍. ആരുടേയും പിന്തുണ ഉണ്ടായിരുന്നില്ല. ഒരുപാട് പേരുടെ പ്രാര്‍ത്ഥനകൊണ്ട് സിനിമയില്‍ എത്തിയെങ്കിലും അതിന് ശേഷം ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളിലും ഞാന്‍ അങ്ങോട്ട് ഡയറക്ടര്‍മാരെ വിളിക്കുകയും കാണുകയും സംസാരിക്കുകയും എല്ലാം ചെയ്ത് ലഭിച്ചതാണ്. അത്രയും വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ അമല വരെ ഞാനായിട്ട് കഷ്ടപ്പെട്ട് കിട്ടിയ സിനിമകളാണ്. നാല് വര്‍ഷം കൊണ്ട് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളിലും എന്റേയും എന്റെ വീട്ടുകാരുടേയും പ്രാര്‍ത്ഥനയും കുഞ്ഞുങ്ങളുടെ ഭാഗ്യവും സപ്പോര്‍ട്ടും മാത്രമാണ് കൂടെയുള്ളത്. പിന്നെ എന്നെ സ്‌നേഹിക്കുന്നവര്‍. പ്രേക്ഷകരും സാധാരണക്കാരുമായിട്ടുള്ള ഒരുപാട് പേരുടെ പിന്തുണയുണ്ട്. അതുകൊണ്ട് പെട്ടെന്നൊന്നും നമ്മള്‍ താഴേക്ക് പോകില്ല. ഒന്നും ഇല്ലാത്ത അവസ്ഥയില്‍ നിന്ന് തന്നെയാണ് പിടിച്ചുകയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News