2024 ഫെബ്രുവരിയിലെ അരങ്ങേറ്റത്തിനായി തയ്യാറെടുത്ത് ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ്

2024 ഫെബ്രുവരിയിലെ അരങ്ങേറ്റത്തിനായി തയ്യാറെടുത്ത് ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ്. വിഷൻ പ്രോ മിക്സഡ്-റിയാലിറ്റി ഹെഡ്സെറ്റിന്റെ ഉത്പാദനം വർധിപ്പിക്കുകയാണ് ആപ്പിൾ . 2024 ഫെബ്രുവരിയിൽ ഇത് പുറത്തിറങ്ങുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈന ആസ്ഥാനമായുള്ള കമ്പനികളിൽ ഇതിന്റെ നിർമ്മാണം നടക്കുകയാണ്. 3,499 ഡോളർ വിലയുള്ള ( 2.88 ലക്ഷം) ആദ്യ മിക്സഡ്-റിയാലിറ്റി ഹെഡ്‌സെറ്റ് വിഷൻ പ്രോയുടെ ലോഞ്ചിങ് ജൂണിൽ നടന്നിരുന്നു.

ALSO READ: കുറച്ച് തേൻ മതി; മുഖം വെട്ടിത്തിളങ്ങും

ജൂലൈയിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകളിൽ ഡിസൈൻ സങ്കീർണതകൾ കാരണം ഉൽപ്പാദനം കുറയ്ക്കുമെന്ന് സൂചന നൽകിയിരുന്നു.  വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി ഘടകങ്ങൾ സംയോജിപ്പിച്ച് മിക്സഡ്-റിയാലിറ്റി സാങ്കേതിക വിദ്യയിലേക്കു കടക്കുകയാണ് ആപ്പിളിന്റെ പദ്ധതി.

ALSO READ: ഭരണാധികാരികൾ ജനങ്ങളിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം, മുഖ്യമന്ത്രി പിണറായി വിജയൻ അത് സാക്ഷാത്കരിച്ചു; ശ്രീകുമാരൻ തമ്പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News