ആപ്പിൾ മേധാവി മോദിയെ കാണും

ആപ്പിൾ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച ദില്ലയിൽ വെച്ചായിരിക്കും സന്ദ‌ർശനം. എന്നാൽ മോദിയുടെ ഓഫീസും ആപ്പിൾ കമ്പനിയും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ആപ്പിളിന്റെ ആദ്യ റീട്ടെയിൽ സ്റ്റോർ ഉദ്ഘാടനം ചെയ്യാനായി എത്തിയതാണ് ടിം കുക്ക്.

മുബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ തുറന്നത്.എഫൽ 20ന് ദില്ലി സാകേതിലെ ഹൈ എൻഡ് മാളിലും ആപ്പിൾ ഷോറൂം പ്രവർത്തനമാരംഭിക്കും. ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് നേരിട്ട് വാങ്ങാൻ സാധിക്കും. നിലവി‍ൽ ന്യൂയോർക്ക്, ദുബായ്, ലണ്ടൻ, ടോക്കിയോ ഉൾപ്പെടെ ലോകത്തിലെ പ്രധാന നഗരങ്ങളിൽ ആപ്പിളിന് 500ലധികം റീട്ടെയിൽ സ്റ്റോറുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News