കിടിലൻ ഓഫറിൽ ഒരു ഐഫോൺ എടുത്താലോ? തകർപ്പൻ ഓഫറുകളുമായി ആപ്പിൾ ഫെസ്റ്റിവൽ സെയിൽ തുടങ്ങി

ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഓഫർ വില്പനകൾക്കിടെ മറ്റൊരു പ്രമുഖ കമ്പനിയും ഉത്സവ സീസൺ വിൽപ്പന ആരംഭിക്കുകയാണ്. അതൊരു ചെറിയ കമ്പനിയല്ലെന്നും ഒരുപാട് പേർ സ്വപ്നമായി കൊണ്ടുനടക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയാണെന്നതുമാണ് ഒരു പ്രത്യേകത.

ALSO READ: ഓപ്പറേഷൻ അജയ്; നാലാം വിമാനവുമെത്തി; സംഘത്തിൽ മൂന്ന് വയസുകാരിയടക്കം 18 മലയാളികൾ

ആപ്പിളാണ് പ്രധാനപ്പെട്ട ഉത്സവ സീസൺ വിൽപ്പനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് ( ഒക്ടോബർ 15 ) മുതലാണ് വിൽപ്പന ആരംഭിക്കുക. സീസൺ വിൽപ്പനയിൽ ഉപയോക്താക്കള്‍ക്ക് ലാഭകരമായ ഓഫറുകൾ ആപ്പിൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15 സീരീസ്, എം2 മാക്ബുക്ക് എയർ എന്ന പുതിയ ഉത്പന്നങ്ങൾ പുതിയ ഓഫറുകളിൽ ആപ്പിൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. ഐഫോൺ 14 എം1 മാക്ബുക്ക് എയർ അടങ്ങിയ മുൻ മോഡലുകൾക്ക് സീസന്റെ ഭാഗമായി കമ്പനി കിഴിവുകളും നൽകിയേക്കാം.

ALSO READ: പാകിസ്ഥാനെതിരെ കോഹ്ലിക്ക് പറ്റിയത് വൻ അബദ്ധം; ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

ഉത്സവ സീസൺ വിൽപ്പനയുടെ ഭാഗമായി എക്‌സ്‌ചേഞ്ച് ബോണസും ബാങ്ക് ഓഫറുകളും പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്. കൂടാതെ, കെയ്സുകൾ, കവറുകൾ, തുടങ്ങിയ ആപ്പിൾ ആക്‌സസറികളും ഇഎംഐ ഓഫറുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News