പുത്തന്‍ ഡിസ്‌പ്ലൈ ഡിസൈനുമായി ഫോള്‍ഡബിള്‍ മാക്ക്ബുക്ക് രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിളെന്നാണ് റിപ്പോര്‍ട്ട്. വലിയ സ്‌ക്രീനുകള പകുതിയായി മടക്കാന്‍ കഴിയുന്ന ഈ മാക്ക്ബുക്ക് നോട്ട്ബുക്കായും മോണിറ്ററായും ഉപയോഗിക്കാന്‍ കഴിയും, ഒരു കീബോര്‍ഡ് കണക്ട് ചെയ്യണമെന്ന് മാത്രം.
ALSO READ: ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍
പ്രത്യേകതകളും വൈവിദ്ധ്യങ്ങളും പരിശോധിച്ചാല്‍ മാക്ക്ബുക്കിന് വലിയ വില തന്നെയാകും വിപണിയിലെത്തുമ്പോള്‍ എന്നാണ് നിഗമനം. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷന്‍ എം5 ചിപ്പുമായി എത്തുന്ന ഈ പുതിയ മാക്ബുക്കിന് 18.8 ഇഞ്ച് ഒഎല്‍ഇഡി ഫോള്‍ഡഫിള്‍ ഡിസ്‌പ്ലെയാണുള്ളത്.
നിലവിലെ ഫോള്‍ഡബിള്‍ സ്‌ക്രീനുകളില്‍ കാണപ്പെടുന്ന പോളിമൈഡ് മെറ്റീരിയലിന് പകരം അള്‍ട്രാ-തിന്‍ കവര്‍ ഗ്ലാസ് ഉപയോഗിക്കുന്ന ഈ അത്യാധുനിക ഡിസ്പ്ലേ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ആപ്പിള്‍, എല്‍ജി ഡിസ്പ്ലേയുമായി സഹകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത് കൂടാതെ പുതിയതായി പുറത്തിക്കുന്ന മാക്ക്ബുക്കിന് ഇലക്ട്രോണിക്ക് പേപ്പര്‍ ഡിസ്‌പ്ലെ പരീക്ഷിക്കാനും ആലോചിക്കുന്നുണ്ട്. ഇ ഇങ്കില്‍ നിന്നുള്ള ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഇപിഡി ഡിസ്‌പ്ലെയായിരിക്കും ഇത്. മാത്രമല്ല സാധാരണ കീബോര്‍ഡുകളില്‍ സ്പര്‍ശിക്കുന്ന അതേ അനുഭവം ഉണര്‍ത്തുന്ന ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡും ഇതിനുണ്ടാകും. നിലവില്‍ മാക്ക്ബുക്ക് എയര്‍, മാക്ക്ബുക്ക് പ്രോ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.
ALSO READ: റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; വീശുന്നത് 120 കിലോമീറ്റര്‍ വരെ വേഗതയിൽ, അതീവ ജാഗ്രതാ നിർദേശം
അതേസമയം ഈ ഫോര്‍ഡബിള്‍ മാക്ക്ബുക്ക് വിപണിയിലെത്തുന്നത് 2026ലോ 2027ലോ ആയിരിക്കുമെന്നാണ് ഡിസ്‌പ്ലെ അനലിസ്റ്റായ റോസ് യംഗ് 2022 ജൂലായില്‍ പറഞ്ഞത്. എ്ന്നാല്‍ മറ്റൊരു അനലിസ്റ്റായ മിംഗ് ചി കുവോ പറയുന്നത് 2025 അവസാനം, അല്ലെങ്കില്‍ 2026 ആദ്യമോ ഇത് വിപണയിലെത്തുമെന്നാണ്. അപ്പോഴേക്കും 20.3 ഇഞ്ച് ഫോള്‍ഡബിള്‍ മോഡലാകും വിപണിയിലെത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here