ആപ്പിളിൻ്റെ റീട്ടെയിൽ സ്റ്റോറുകളിലേക്ക് ഇന്ത്യക്കാർക്ക് അവസരം; മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് കമ്പനി

ഇന്ത്യയിൽ ആദ്യമായി തുറന്ന ആപ്പിളിന്റെ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടി കമ്പനി. ലോകത്തിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന കമ്പനി വ്യാപാരം ആരംഭിച്ച് 25 വർഷത്തിന് ശേഷമാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ സ്റ്റോർ ആരംഭിച്ചത്.
ദില്ലി, മുംബൈ എന്നിവിടങ്ങളിലാണ് ആപ്പിൽ പുതിയ സ്റ്റോർ തുറന്നത്. നിലവിൽ മതിയായ ജീവനക്കാരുണ്ടെങ്കിലും ഇന്ത്യക്കാർക്ക് തൊഴിലവസരം തുറക്കുകയാണ് ആപ്പിൾ.

ക്രിയേറ്റീവ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് എക്സ്പെർട്ട്, ബിസിനസ് എക്സ്പെർട്ട് എന്നീ തസ്തികകളിലേക്കാണ് ആപ്പിൾ നിലവിൽ നിയമനം നടത്തുന്നത്. പ്രാദേശിക ഭാഷ അറിയുന്ന പ്രൊഫഷണലുകൾക്കാണ് മുൻഗണന.ഉയർന്ന ഉയർന്ന ശമ്പളത്തോടൊപ്പം നിരവധി ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിൽ ദില്ലിയിലെയും മുംബൈയിലെയും റീട്ടെയിൽ സ്റ്റോറുകൾക്കായി 170ലധികം ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്. ജോലികൾക്കുള്ള വിദ്യാഭ്യാസ യോഗ്യതകളൊന്നും കമ്പനിയുടെ വെബ്‌സൈറ്റിൽ പരാമർശിക്കുന്നില്ലെങ്കിലും, എംഎസ്‌സി ഐടി, എംബിഎ, എഞ്ചിനീയർമാർ, ബിസിഎ, എംസിഎ ബിരുദധാരികളാണ് ഇതുവരെ നിയമിച്ചിരിക്കുന്നത്. ദില്ലിയിലെ സാകേത് സ്റ്റോറിൽ കമ്പനിക്ക് 70ലധികം റീട്ടെയിൽ ടീം അംഗങ്ങളുണ്ട്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള 15 ലധികം ഭാഷകൾ സംസാരിക്കുന്ന ടീം കമ്പനിയുടെ പ്രത്യേകതയാണ്.

ആപ്പിൾ അതിന്റെ റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് നിലവിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളമായി നൽകുന്നുണ്ട്. ഇത് രാജ്യത്തെ മറ്റ് സംഘടിത റീട്ടെയിൽ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ യെർന്നതാണ്. റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് സ്റ്റോക്ക് ഗ്രാന്റുകൾ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, മതിയായ അവധികൾ, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, ആപ്പിൾ ഉൽപ്പന്നങ്ങളിൽ കിഴിവ് എന്നിവയും കമ്പനി നൽകുന്നു.

അതേ സമയം രണ്ട് സ്റ്റോറുകൾക്കുമായി പ്രതിമാസം വാടക ഇനത്തിലും വൻതുകയാണ് ആപ്പിൾ നൽകുന്നത്. ദില്ലിയിലെ സെലക്ട് സിറ്റിവാക്ക് മാളിൽ സ്ഥിതി ചെയ്യുന്ന സാകേത് ആപ്പിൾ സ്റ്റോർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിൽ തുറന്ന ആപ്പിൾ സ്റ്റോറിനേക്കാൾ ചെറുതാണ്. എന്നാൽ രണ്ട് സ്റ്റാറുകൾക്കും ആപ്പിൾ 40 ലക്ഷം രൂപയാണ് പ്രതിമാസം വാടക നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here