മൂന്ന് വർഷം മുൻപ് ഡിലീറ്റ് ചെയ്ത ഫോട്ടോ വരെ തിരികെയെത്തി; അപ്ഡേറ്റ് ചെയ്ത് ‘പണികിട്ടി’ ഐ ഫോൺ യൂസേഴ്സ്

ആപ്പിൾ ഫോണിലെ പുതിയ അപ്ഡേറ്റ് ചെയ്തവരെല്ലാം ഇപ്പോൾ പണി കിട്ടി ഇരിക്കുകയാണ്. മൂന്ന് വർഷം മുൻപ് വരെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളോട് അപ്ഡേറ്റിന്‌ പിന്നാലെ തിരികെയെത്തിയിരിക്കുന്നത്. റീസെന്റ്‌ലി ഡെലീറ്റഡ് എന്ന ഫോൾഡറിൽ അടുത്തിടെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളൊക്കെ കാണാനുള്ള ഫീച്ചർ ഐ ഫോണിൽ ഉണ്ട്. 30 ദിവസങ്ങൾക്ക് ശേഷം സ്ഥിരമായി ഡിലീറ്റ് ആയി പോകുന്ന തരത്തിലാണ് ആ ഫീച്ചറുള്ളത്.

Also Read: സോഫ്റ്റ് വെയർ രംഗത്ത് നിക്ഷേപിക്കാൻ പറ്റിയ സ്ഥലം; ഏഷ്യയിൽ തന്നെ ഒന്നാമതായി കേരളത്തിലെ നഗരം

എന്നാൽ വർഷങ്ങൾക്ക് മുൻപ് ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ റീസെന്റ്‌ലി ഡെലീറ്റഡ് ഫോൾഡറിൽ തിരിച്ചെത്തിയതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഐഒഎസ് 17.5 അപ്‌ഡേറ്റിന് ശേഷമാണ് ഇത് കണ്ട് തുടങ്ങുന്നത്. ഇതോടെ നമ്മുടെ ചിത്രങ്ങൾ ആപ്പിൾ ഡിലീറ്റ് ചെയ്യുന്നില്ല എന്നും ആപ്പിൾ ഉപഭോക്താക്കൾക്ക് മനസിലായി. ഇത് വലിയ സുരക്ഷാ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐഒഎസ് 18 അപ്ഡേറ്റ് അടുത്തമാസം അവതരിപ്പിക്കാനിരിക്കെയാണ് 17.5 ന്റെ ഈ പ്രശ്നം.

Also Read: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ മത്സരിക്കുന്ന 39% സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News