എം4 ചിപ്പ്, ഐപാഡ് പ്രോ ഒല്‍ഇഡി, പെന്‍സില്‍ പ്രോ; പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി ആപ്പിള്‍

പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിക്കിറക്കി പ്രമുഖ കമ്പനി ആപ്പിള്‍. ഐപാഡ് പ്രോ,ഐപാഡ് എയര്‍, പെന്‍സില്‍ പ്രോ എന്നിവകൂടാതെ പുതിയ എം4 പ്രൊസസറും കമ്പനി വിപണിയില്‍ എത്തിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഐപാഡുകള്‍ വിപണിയിലെത്തിച്ചത്.

ഇതുവരെ പുറത്തിറക്കിയ ഉത്പന്നങ്ങളില്‍ ഏറ്റവും ഭാരം കുറഞ്ഞ ഉത്പന്നങ്ങള്‍ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ആപ്പിള്‍ 11 ഇഞ്ച്, 13 ഇഞ്ച് ഐപാഡുകള്‍ വിപണിയില്‍ എത്തിച്ചത്. ഐപാഡ് നാനോയെക്കള്‍ ഭാരം കുറഞ്ഞതാണ് 5.1 എംഎം ഭാരമുള്ള ഐപാഡ് പ്രോ.
ഡോക്യുമന്റെ സ്കാനിങ്ങ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഐപാഡ് പ്രോയുടെ ക്യാമറകളും പരിഷ്‌കരിച്ചിട്ടുണ്ട്.

99900 രൂപ മുതല്‍ 11 ഇഞ്ച് ഐപാഡ് പ്രോയും 129900 രൂപ മുതല്‍ 13 ഇഞ്ച് മോഡലും ഉപഭോക്താക്കള്‍ക്ക് അടുത്തയാഴ്ച മുതല്‍ സ്വന്തമാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News