കലക്കി, കിടുക്കി, തിമിർത്തു; ടെക് ലോകത്തേക്ക് മാസ് എൻട്രിയുമായി ഐഫോൺ 16 സീരീസ്

iphone 16

ടെക്ക് ലോകം ഏറെ കാത്തിരുന്ന ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് ആപ്പിൾ. അമേരിക്കയിലെ കുപെർട്ടിനോ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്ക് ആണ് പുതിയ സീരീസിന്റെ ലോഞ്ച് നിർവഹിച്ചത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകൾ ആണ് പുതിയ സീരീസിൽ ഉൾപ്പെടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ന്യൂജൻ സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ആപ്പിൾ പുതിയ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. ഏറെ നാളായി ഉപയോക്താക്കൾ വേണമെന്ന് കരുതിയ ഒരു പിടി നല്ല ഫീച്ചറുകളും കിടിലൻ ഗെയിമിംഗ് അനുഭവവും എല്ലാം ഐഫോൺ 16ലുണ്ട്. ബാറ്ററിയെ പറ്റിയുള്ള വിശദ വിവരങ്ങൾ ആപ്പിൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മികച്ച പവർ മാനേജ്‌മന്റ് കാഴ്ചവെക്കുന്ന ബാറ്ററിയാണ് പായ്ക്ക് ചെയ്തേക്കുന്നത് എന്ന് കരുതാം.

ALSO READ: തളരരുത്! സധൈര്യം മുന്നോട്ട്….; ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകളുടെ വില:

ഐഫോൺ 16 ന്റെ ബേസ് വേരിയന്റിന് $799 (ഏകദേശം 67,100 രൂപ), ഐഫോൺ 16 പ്ലസിന്റെ ബേസ് വേരിയന്റിന് $899 (ഏകദേശം 75,500 രൂപ) ആണ് വിലവരുന്നത്. ബ്ലാക്ക്, പിങ്ക്, ടീൽ, അൾട്രാമറൈൻ, വൈറ്റ് കളർ ഓപ്‌ഷനുകൾ ഈ രണ്ട്മോഡലുകൾക്ക് ലഭിക്കും.മറുവശത്ത്, ഐഫോൺ 16 പ്രോയുടെ 128 ജിബി വേരിയന്റിന് $999 (ഏകദേശം 84, 000 രൂപ) ഐഫോൺ 16 പ്രോ മാക്‌സിന്റെ 256 ജിബി വേരിയന്റിന് $1199 (ഏകദേശം 1,00,700 രൂപ) ആണ് വില വരുന്നത്. ഡെസേർട് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റൻഐയാം എന്നീ കളർ ഓപ്‌ഷനുകളിൽ ആണ് ഈ മോഡലുകൾ വിപണിയിലേക്ക് എത്തുന്നത്. മോഡലുകളുടെ പ്രീ ഓർഡറുകൾ ഈ മാസം പതിമൂന്ന് മുതൽ ആരംഭിക്കും. സെപ്തംബര് ഇരുപതാം തീയതി മുതൽ ആപ്പിൾ വെബ്‌സൈറ്റ് വഴിയും ഓതറൈസ്ഡ് റീട്ടൈലർമാർ വഴിയും ഫോൺ പർച്ചേസ് ചെയ്യാം.

ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളുടെ സവിഷേതകൾ:

6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഓലെഡ് ഡിസ്‌പ്ലേയുമായാണ് ഐഫോൺ 16 എത്തുന്നത്. എന്നാൽ ഐഫോൺ 16 പ്ലസ്സിലേക്ക് വന്നാൽ, അല്പം, വലിയ 6.7 ഇഞ്ച് ഡിസ്പ്ലേ ആകും കാണാൻ കഴിയുക.
എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയത്തിലാണ് ഫോണിന്റെ ഫിനിഷിങ്. ഐ ഒ എസ് 18 ലാണ് മോഡലിന്റെ പ്രവർത്തനം. 3 എൻഎം എ18 പ്രൊ ചിപ്പ് ആണ് ഹാൻഡ്സീറ്റിന് കരുത്ത് പകരുന്നത്. കാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, 48 എംപി വൈഡ് ആംഗിൾ കാമറ, , 12 എംപി അൾട്രാ വൈഡ് കാമറ എന്നിവയാണ് ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി ട്രൂ ഡെപ്ത് ഫ്രണ്ട് കാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. മാക്രോ ഫോട്ടോഗ്രാഫിക്കുള്ള പിന്തുണയും ഇത് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 5ജി , 4ജി എൽടിഇ വൈ-ഫൈ 6ഇ , ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്.

ALSO READ: മലപ്പുറം നവവരന്റെ തിരോധാനം ; വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയി,ഫോൺ എടുത്തത് സുഹൃത്ത് ശരത്

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകളുടെ സവിശേഷതകൾ:

6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഓലെഡ് ഡിസ്‌പ്ലേയുമായാണ് ഐഫോൺ 16 പ്രോ എത്തുന്നത്. എന്നാൽ ഐഫോൺ 16പ്രോ മാക്‌സിലേക്ക് വന്നാൽ, അല്പം, കൂടിയ വലിയ 6.9 ഇഞ്ച് ഡിസ്പ്ലേ ആകും കാണാൻ കഴിയുക.
ഇവ 120 ഹെർട്സ് റിഫ്രഷ് റേറ്റും 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഐഒഎസ് 18 ലാണ് മോഡലിന്റെ പ്രവർത്തനം. 3 എൻഎം എ18 പ്രൊ ചിപ്പ് ആണ് ഹാൻഡ്സീറ്റിന് കരുത്ത് പകരുന്നത്. ഐ ഒ എസ് 18 ലാണ് മോഡലിന്റെ പ്രവർത്തനം. 3 എൻഎം എ18 പ്രൊ ചിപ്പ്
ആണ് ഹാൻഡ്സീറ്റിന് കരുത്ത് പകരുന്നത്. കാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, 48 എംപി വൈഡ് പ്രൈമറി കാമറ, 48 എംപി അൾട്രാ വൈഡ് ആംഗിൾ കാമറ, 12 എംപി ടെലിഫോട്ടോ കാമറ എന്നിവയാണ് ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് കാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആക്ഷൻ ബട്ടണാണ് ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളിൽ ഒന്ന്.
വോയ്‌സ് മെമ്മോകൾ റെക്കോർഡുചെയ്യാനും ട്രാൻസ്‌ലേഷനും അടക്കം ഈ ബട്ടൺ ഉപയോഗിക്കാം. ഫോർഡ്‌പാസ് ആപ്പ് വഴി ഫോൺ കാർ ലോക്കിംഗ് അടക്കമുള്ളവയ്ക്കും ആക്ഷൻ ബട്ടൺ ഉപയോഗിക്കാം.കഴിഞ്ഞ പതിപ്പിലെ മ്യൂട്ട് സ്വിച്ചിന്റെ സ്ഥാനത്താണ് ഇത് കാണാൻ കഴിയുക. കാമറ കണ്ട്രോൾ ബട്ടൺ ആണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ.കാമറ ഫീച്ചർ വേഗം ലോഞ്ച് ചെയ്യാൻ സഹായിക്കുന്ന ഇത് ഫോട്ടോ ക്യാപ്ചറിങ്, വീഡിയോ റെക്കോർഡിങ് എന്നിവയ്ക്ക് ഉപയോഗിക്കാം.വീഡിയോ റെക്കോർഡ് ചെയ്യുന്ന വേളയിൽ സ്പേഷ്യൽ ഓഡിയോ ക്യാപ്‌ചർ എന്നൊരു പുതിയ ഫീച്ചർ കൂടി ചേർക്കുന്നുണ്ട്. സംഭാഷണത്തിൽ നിന്ന് പശ്ചാത്തല ശബ്‌ദങ്ങൾ വേർതിരിക്കാൻ സഹായിക്കുന്ന ഓഡിയോ മിക്സ് മെഷീൻ ലേണിംഗ് അടക്കമുള്ള ഫീച്ചറുകളും പുതിയ പ്രൊ മോഡലുകളെ വേറിട്ടതാക്കുന്നുണ്ട്. 5ജി , 4ജി എൽടിഇ വൈ-ഫൈ 6ഇ , ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി 3.0 ടൈപ്പ് സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News