താരപരിവേഷത്തോടെ പുതിയ ഐഫോണ്‍ വിപണിയിൽ; ആദ്യ വില്പനയിൽ ഐഫോണുകൾ സ്വന്തമാക്കി സൂപ്പർ താരങ്ങൾ

സ്മാര്‍ട്ട്‌ഫോണ്‍ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 15 വിപണിയിലെത്തി. വലിയ താരപരിവേഷത്തോടെയാണ് ഐഫോണ്‍ വിപണിയിൽ നിലയുറപ്പിച്ചത്. അതുകൊണ്ടുതന്നെ നമ്മുടെ സിനിമാ, കായിക മേഖലയിലെ താരങ്ങളെല്ലാം ഏറ്റവും ആദ്യം തന്നെ ഐഫോണിലേക്കു അപ്ഗ്രേഡ് നടത്തി.

also read :2.5 മണിക്കൂർ കൊണ്ട് കുറച്ചത് 11 കിലോ ശരീരഭാരം; റെക്കോർഡ് സ്വന്തമാക്കി ബഹാമ ഐഗുബോവ് എന്ന 69 കാരൻ

ഐഫോൺ 15 പ്രോ മാക്സ് മോഡലാണ് മെഗാസ്റ്റാർ മമ്മൂട്ടി സ്വന്തമാക്കിയത്. ഐഫോൺ 15 വിപണിയിൽ വിൽപന തുടങ്ങുമ്പോൾത്തന്നെ ആദ്യം സ്വന്തമാക്കുന്നതിലൊരാൾ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. ഐഫോൺ 14 പ്രോ മാക്സ് കഴിഞ്ഞവർഷം സ്വന്തമാക്കിയപ്പോൾ ഉള്ള ചിത്രങ്ങളും വൈറലായിരുന്നു.

also read :‘കെ എം ഷാജിയുടേത് ഫ്യൂഡല്‍ മാടമ്പിത്തരം’: മന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപത്തിൽ കെ എം ഷാജിക്കെതിരേ വനിത കമ്മിഷന്‍ കേസെടുത്തു

ജനപ്രിയ താരം ദിലീപും ഏറ്റവും പുതിയ മോഡൽ ഐഫോൺ 15 പ്രോ മാക്സ് സ്വന്തമാക്കിയ ചിത്രം പങ്കുവച്ചിരുന്നു. കൂടാതെ എക്‌സിൽ(ട്വിറ്റർ) തന്റെ പുതിയ ഫോണിന്റെ ചിത്രം നടൻ മാധവനും പങ്കുവച്ചിരുന്നു. “ഇന്ത്യയിൽ നിർമ്മിച്ച” ഐഫോൺ സ്വന്തമാക്കിയതിലുള്ള അഭിമാനം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മാധവന്റെ പോസ്റ്റ്.


അതേപോലെ റിതേഷ് ദേശ്​മുഖ്, റൺവീർ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളു ആദ്യദിനം തന്നെ ഐഫോൺ സ്വന്തമാക്കിയെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News