ടെക് ഭീമന്‍ ആപ്പിളും വിതരണക്കാരും ഇന്ത്യയില്‍ ഓരോ വര്‍ഷവും അമ്പത് മില്യണില്‍ അധികം ഐ ഫോണുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു. കൂടാതെ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അധിക പത്തുമില്യണ്‍ യൂണിറ്റുകളാണ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ALSO READ: കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കും; മന്ത്രി വി.ശിവൻകുട്ടി
അതേസമയം ഐഫോണിനൊപ്പം ചാര്‍ജറുകളും വീണ്ടും അവതരിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം ഇത്തരം നീക്കം തങ്ങളുടെ പ്രാദേശിക ഉത്പാദനത്തെ ബാധിക്കുമെന്നും അതിനാല്‍ അസാധ്യമാണെന്നുമാണ് ആപ്പിളിന്റെ മറുപടി. നിലവിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് യുഎസ്ബി – സി ചാര്‍ജിംഗ് പോര്‍ട്‌സ് 2025 ജൂണ്‍ മാസത്തോടെ നിര്‍ബന്ധമാക്കണമെന്ന യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം ഇന്ത്യ പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയത്. ആറു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കണമെന്നതാണ് ഇയു നിര്‍ദ്ദേശം.
ALSO READ: വ്യവസായ സൗഹൃദമല്ലെന്ന പ്രതീതി തിരുത്താൻ ഏഴ് വർഷം കൊണ്ട് കേരളത്തിന് കഴിഞ്ഞു; മുഖ്യമന്ത്രി
പ്രധാന കമ്പനികളില്‍ ഒന്നായ സാംസംഗ് ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിച്ചപ്പോള്‍ നിലവിലുള്ള ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇതില്‍ നിന്നും ഇളവ് നല്‍കണമെന്നും അല്ലെങ്കില്‍ കാലതാമസം ഉണ്ടാകുമെന്നും ആണ് മറുപടി നല്‍കിയിട്ടുള്ളത്. മറ്റ് കമ്പനികള്‍ക്ക് വിപരീതമായി ഐഫോണുകള്‍ക്ക് കണക്ടറാണ് നല്‍കുന്നത്. സ്റ്റാന്റ്‌റഡൈസ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഇലക്ട്രോണിക് വേസ്റ്റ്രുകള്‍ കുറയ്ക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വലിയ സഹായമാവുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here