മടക്കാൻ പറ്റുന്ന ഫോണുമായി ആപ്പിളെത്തുന്നു. കാലമിത്രയായിട്ടും ഇതുവരെ ഫോൾഡബിൾ ഫോൺ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാനൊരുങ്ങിയാണ് ആപ്പിളിന്‍റെ വരവ്. 2026ൽ ആപ്പിൾ ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മികച്ച ഗുണനിലവാരത്തിൽ ഫോൾഡബിൾ ഫോൺ പുറത്തിറക്കുന്ന സാംസങ്ങിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാകും ഐഫോണിന്‍റെ ഫോൾഡബിൾ വേർഷൻ വരുക.
സാംസങ്ങിനു പുറമെ മോട്ടറോള മുതൽ ഇൻഫിനിക്സ് വരെയുള്ള കമ്പനികൾ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഗാലക്സി ഇസഡ് സീരീസുമായി സാംസങ് തന്നെയാണ് വിപണിയിലെ തരംഗം. ഓരോ അപ്ഡേഷനിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും സാംസങ്ങിന് കഴിയുന്നുണ്ട്.
also read; ഇനി മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് വർക്കാകില്ല! പുതിയ അപ്ഡേഷൻ താങ്ങാനാകാത്ത ഫോണുകൾ ഇവയൊക്കെയാണ്
എന്നാൽ മികച്ച ബിൽഡ് ക്വാളിറ്റിയും സോഫ്റ്റ്‍വെയർ സപ്പോർട്ടും നൽകുന്നതാകും ആപ്പിളിന്‍റെ ഡിവൈസ് എന്നാണ് ടെക് ലോകത്തിന്‍റെ പ്രതീക്ഷ. എന്തൊക്കെ ഫീച്ചറുകൾ ആപ്പിൾ ഉൾപ്പെടുത്തുമെന്നും അറിവില്ല. ഫോൾഡിങ് മെക്കാനിസത്തോടൊപ്പം കിടിലം ഡിസൈനിലാകും ഫോൺ ഇറങ്ങുക. പ്രീമിയം ഫോണുകളാണാൽ സമ്പന്നമായ ഐഫോൺ നിരയിലേക്ക് മികച്ച ക്യാമറ, ചിപ്പ് എന്നിവയും ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം ഫോൺഡബിൾ ഫോണുകൾക്ക് പ്രതീക്ഷിച്ച മാർക്കറ്റില്ലെന്നും സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഇപ്പോൾ ഈ സെഗ്മെന്‍റിൽ കാര്യമായ വിൽപ്പനയില്ലെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ആപ്പിളിന്‍റെ നീക്കം വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യം കാത്തിരുന്നു കാണണം. സാധാരണ ഐഫോണുകളുടെ വില തന്നെ അരലക്ഷത്തിന് മുകളിലായതിനാൽ ആപ്പിൾ ഫോൾഡ് നിലവാരത്തിൽ മാത്രമല്ല, വിലയിലും മറ്റുള്ളവരെ കടത്തി വെട്ടാൻ ചാൻസുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here