ആപ്പിളിന്റെ പുത്തന്‍ മാക്ക്ബുക്ക് എയറിന് പ്രത്യേകതകളേറെ! ഇനി വേഗതയേറെയും

പുതിയ മാക്ക്ബുക്ക് എയര്‍ ആപ്പിള്‍ പുറത്തിറക്കി. പുത്തന്‍ മാക്ക്ബുക്കില്‍ എം1 ചിപ്പിന് പകരം എം3 ചിപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ലാപ്പ് രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഒന്ന് 13 ഇഞ്ചും മറ്റൊന്ന് 15 ഇഞ്ചുമാണ്. പ്രത്യേകതകള്‍ ഇവിടെയും തീരുന്നില്ല. നേര്‍ത്തതും ഭാരം കുറഞ്ഞതുമായ ഈ ലാപ്പിന്റെ ബാറ്ററി ലൈഫ് 18 മണിക്കൂറാണ്. ഒപ്പം ലിക്യുഡ് റെറ്റിന ഡിസ്‌പ്ലേയുമുണ്ട്.

എം1 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളെക്കാള്‍ 60 ശതമാനം വേഗതയേറിയതാണ് പുതിയ മാക്ക്ബുക്ക്. മാത്രമല്ല ഏറ്റവും വേഗതയേറിയ ഇന്റല്‍ ബേസ്ഡ് മാക്ക്ബുക്ക് എയറിനെക്കാള്‍ 13 ഇരട്ടി വേഗതയും  ഈ മാക്ക്ബുക്കിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ALSO READ:  ‘കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമസഭയില്‍ പൂട്ടിയിടണം’; ഗവര്‍ണര്‍ക്ക് പൂട്ടും താക്കോലും ‘സമ്മാനിച്ച്’ പഞ്ചാബ് മുഖ്യമന്ത്രി

പുത്തന്‍ ഫീച്ചറുകളില്‍, രണ്ട് എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേ സപ്പോര്‍ട്ടും മുമ്പത്തെ ജനറേഷനെക്കാള്‍ രണ്ടിരട്ടി വേഗതയില്‍ വൈഫൈ ഉപയോഗവും ഉള്‍പ്പെടും.

വിദ്യാര്‍ത്ഥികള്‍ക്കാകട്ടെ ബിസിനസുകാര്‍ക്ക് ആകട്ടെ നല്ല പെര്‍ഫോര്‍മന്‍സും മികച്ച ബാറ്ററി ലൈഫുമുള്ള ഈ മാക്ക്ബുക്ക് എയര്‍ ഏറ്റവും മികച്ച ചോയിസായിരിക്കുമെന്നും ഇത് ലോകത്തെ ഏറ്റവും ഭാരകുറഞ്ഞതും മികച്ചതുമായ മാക്ക്ബുക്കായിരിക്കുമെന്നും ആപ്പിള്‍ വേള്‍ഡ് വൈഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ്പ്രസിഡന്റ് ഗ്രേഗ് ജോസ്‌വൈക്ക് അഭിപ്രായപ്പെട്ടു.

മാക്ക്ബുക്ക് 13 ഇഞ്ചിന്റെ വില ആരംഭിക്കുന്നത് 1, 14, 900 രൂപയ്ക്കാണ്. 15 ഇഞ്ചിന് 134, 900 രൂപയും. വിദ്യാഭ്യാസ ആവശ്യത്തിനാകുമ്പോള്‍ അത് യഥാക്രമം 1,04, 900 രൂപയിം 124, 900രൂപയുമാണ്. രണ്ട് വേരിയന്റുകളും മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, സില്‍വര്‍, സ്‌പേസ്ഗ്രേ എന്നിങ്ങനെ നാലു നിറങ്ങളില്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News