ഹാക്കിങ് അറിയാമോ? ആപ്പിളിൽ നിന്നും 8 കോടി ‘അടിച്ചു മാറ്റാം’

apple offering 1mn dollor to server hack

ഹാക്കിങ് അറിയാവുന്ന കമ്പ്യൂട്ടർ ജീനിയസുകളെ വെല്ലുവിളിച്ച് ടെക് ഭീമൻ ആപ്പിൾ. ‘ആപ്പിൾ ഇന്‍റലിജൻസ്’ സെർവറുകൾ ഹാക്ക് ചെയ്യാനാണ് വെല്ലുവിളി. ഹാക്ക് ചെയ്ത് സെർവർ ‘കീ‍ഴടക്കുന്നവർക്ക്’ ഒന്നും രണ്ടുമല്ല, എട്ട് കോടി രൂപയിലധികമാണ് ആപ്പിൾ ഓഫർ ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ എഐയിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഇൻ്റലിജൻസ് പുറത്തിറക്കാൻ ആപ്പിൾ ഒരുങ്ങുമ്പോൾ, സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ഈ പുതിയ സെർവറുകൾ അടുത്തയാഴ്ച ലോഞ്ച് ചെയ്യും. ബഗ് ബൗണ്ടി പ്രോഗ്രാമിന് കീഴിൽ ബഗ്ഗിന്‍റെ അപകടസാധ്യതയും സങ്കീർണ്ണതയും അടിസ്ഥാനമാക്കി വ്യത്യസ്തമായ റിവാർഡ് ലെവലുകൾ ഉണ്ട്.

ALSO READ; ഇന്നേക്ക് മൂന്നാം നാളിങ്ങെത്തും! വൺപ്ലസ് 13ന്റെ ലോഞ്ച് ഉടൻ

ആപ്പിളിന്‍റെ പുതിയ ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, കമ്പനി ആദ്യമായിട്ടാണ് ഒരു വെർച്വൽ റിസർച്ച് സ്പേസ് സൃഷ്ടിക്കുകയും അത് പരിശോധിക്കാൻ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്യുന്നത്. ഇതിലൂടെ എല്ലാവർക്കും സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാം. പിസിസി തുടക്കത്തിൽ ഒരു കൂട്ടം സുരക്ഷാ ഗവേഷകർക്കും ഓഡിറ്റർമാർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ, ആപ്പിളിൻ്റെ എഐ ക്ലൗഡ് ഹാക്ക് ചെയ്യാൻ ആർക്കും ശ്രമിക്കാവുന്നതാണ്. ക്ലൗഡ് എഐ കമ്പ്യൂട്ട് സ്കെയിലിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നൂതനമായ സുരക്ഷാ ആർക്കിടെക്ചറാണ് ഇതിലെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News