എഐ ടൂളായ ‘ചാറ്റ് ജിപിടി’യെ വിലക്കി ‘ആപ്പി‍ള്‍’ അടക്കമുള്ള കമ്പനികള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് ടൂളായ ചാറ്റ് ജിപിടി (ChatGPT)  ഉപയോഗിക്കുന്നത് വിലക്കി പ്രമുഖ രാജ്യാന്തര കമ്പനികള്‍. ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ സാംസങ് എന്നീ കമ്പനികളാണ് തങ്ങളുടെ ജീവനക്കാരെ ഓഫീസില്‍ ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

ALSO READ: ‘17,500 രൂപയ്ക്ക് ഫേഷ്യല്‍ ചെയ്തു’; മുഖത്ത് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി

ചാറ്റ്ജിപിടിയുടെ ആദ്യത്തെ മൊബൈൽ ആപ് ആപ്പിൾ ആപ് സ്റ്റോറിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്വന്തം ജീവനക്കാർ സേവനം ഉപയോഗിക്കുന്നത് കമ്പനി വിലക്കിയത്. തന്ത്രപ്രധാനമായ വിവരങ്ങൾ ജീവനക്കാർ പങ്കിടാനുള്ള സാധ്യത വിലയിരുത്തിയാണ് ഉപയോഗം പൂർണമായി വിലക്കിയതെന്നാണ് റിപ്പോർട്ട്.

ഓട്ടോമാറ്റിക് കോഡിങ് സംവിധാനമായ കോ–പൈലറ്റിനും വിലക്കുണ്ട്. കോഡിങ് മെച്ചപ്പെടുത്തൽ, പുതിയ ആശയങ്ങൾ തേടൽ എന്നിവയ്ക്കായി ചാറ്റ് ജിപിടി  ഉപയോഗിക്കുമ്പോൾ, ജീവനക്കാർ രഹസ്യ പ്രോജക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ സിസ്റ്റത്തിലേക്ക് നൽകുമെന്ന് ആശങ്കപ്പെടുകയാണ് കമ്പനികൾ.

ALSO READ: തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ മൂത്രശങ്ക പരിഹരിക്കാന്‍ യുവാവിന്‍റെ സാഹസിക നീക്കം: നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമം, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News