വീടുകളെ സ്മാർട്ടാക്കാൻ ആപ്പിൾ; എഐ സാങ്കേതികവിദ്യയുമായി ടേബിൾടോപ്പ് ഡിവൈസ് വരുന്നു

apple

ടെക്ക് ലോകത്തെ അതികായരിൽ ഒന്നാണ് ആപ്പിള്‍. ഐഫോൺ ഉൾപ്പടെയുള്ള ഡിവൈസുകളുടെ നിർമാതാക്കൾ. ആപ്പിളുമായി ബന്ധപ്പെട്ടുള്ള ലീക്കുകളും അഭ്യൂഹങ്ങളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിൽ എപ്പോഴും ചൂടൻ വിഷയമാണ്. പ്രത്യേകിച്ച് പുതിയ ഐഫോണ്‍ സീരീസിന്‍റെ ലോഞ്ച് അടുത്തിരിക്കെ. പുതിയ ഐഫോണ്‍ സീരിസുമായി ബന്ധപ്പെട്ട ലീക്കുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ ഇപ്പോഴിതാ കമ്പനി അടുത്തതായി പുറത്തിറക്കുന്ന ഒരു ഗാഡ്‌ജറ്റിനെ സംബന്ധിച്ച വാര്‍ത്ത കൂടി ഇപ്പോള്‍ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കും വിധം ഒരു ടേബിള്‍ടോപ്പ് ഡിവൈസ് കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐപാഡിനോട് സമാനമായ സ്‌ക്രീനോട് കൂടിയ ഈ ഡിവൈസില്‍ ഒരുക്കിയിരിക്കുന്ന റോബോട്ടിക്ക് ആം സാങ്കേതികവിദ്യ സ്‌ക്രീന്‍ ചലിപ്പിക്കാനുള്ള ശേഷി അടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്. സിരി പോലെയുള്ള വോയ്‌സ് അസിസ്റ്റന്റ് സംവിധാനങ്ങള്‍ വഴി ഉപയോക്താക്കളുടെ ഗാഡ്‌ജറ്റുമായുള്ള ഇടപെഴകല്‍ കൂടുതല്‍ ലളിതമാക്കുക എന്നതാണ് പുതിയ ഡിവൈസിലൂടെ ആപ്പിള്‍ ലക്ഷ്യം വെക്കുന്നത്.

കുറച്ചുകാലമായി ആപ്പിള്‍ ഇത്തരമൊരു ഡിവൈസിന്‍റെ പണിപ്പുരയിലായിരുന്നു. 2022ല്‍ ജെ595 എന്ന പേരില്‍ ആരംഭിച്ച പ്രോജക്ടാണ് ഇപ്പോള്‍ അന്തിമ ഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. റോബോട്ടിക്ക് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ഗാഡ്‌ജറ്റിന് ഏകദേശം
എണ്‍പതിനായിരം രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിഫിഷ്യയില്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യ തങ്ങളുടെ ഗാഡ്‌ജറ്റുകളില്‍ പരമാവധി ഉപയോഗപ്പെടുത്തി കൂടുതല്‍ ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്ന ആപ്പിള്‍ മറ്റ് ടെക്ക് വമ്പന്മാര്‍ക്ക് ചെറുതല്ലാത്ത വെല്ലുവിളിയാണ് നല്‍കുന്നത്. ഏറ്റവും പുതിയ ഐഫോണ്‍ സീരീസ്, ഐപാഡ്, മാക് ഉപകരണങ്ങളില്‍ എഐ സാങ്കേതികവിദ്യ ആപ്പിള്‍ കൊണ്ടുവരുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലടക്കം മത്സരം മുറുകും എന്നതില്‍ തര്‍ക്കമില്ല.

Also Read- വീണ്ടും ഗൂഗിൾ മാപ്പ് ചതിച്ചു; വയനാട് കാർ തോട്ടിലേക്ക് മറിഞ്ഞു

അതേസമയം ഇത്തരം സാങ്കേതിക വിദ്യകള്‍ ഗാഡ്‌ജറ്റുകളിലേക്ക് എത്തിക്കുമ്പോള്‍ അവയുടെ വില ഉയരും എന്നത് ഒരു വസ്തുതയാണ്. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ ഇതിനെ ഏത് രീതിയില്‍ സമീപിക്കും എന്നതില്‍ ആപ്പിളിന് വലിയ ആശങ്ക ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷേ ഇവയ്ക്ക് പിന്നീട് വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞുവെന്നത് കമ്പനിയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. നമ്മുടെയെല്ലാം ചിന്തകള്‍ക്ക് ആതീതമായി വമ്പന്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ചുകൊണ്ട് ടെക്ക് കമ്പനികള്‍ക്കിടയില്‍ സമാനത ഇല്ലാത്ത തരത്തിലുള്ള ഒരു മത്സരത്തിലേക്ക് ആപ്പിള്‍ കടക്കുന്നുവെന്ന് വേണം ഇതിലൂടെ മനസ്സിലാക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News