ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആപ്പിളിന്‍റെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ആണ് ഈ സേവനങ്ങൾ അവതരിപ്പിച്ചത്. രാജ്യത്തെ ആപ്പിളിന്‍റെ സേവനങ്ങളിലേക്കുള്ള കൂടുതൽ ആക്സസ് കൊണ്ടുവരികയാണ് ഈ ആപ്പിന്‍റെ ലക്ഷ്യം. കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താൻ ആപ്പിൾ സ്റ്റോർ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
also read: സൊമാറ്റോ വെജ് ഓർഡറുകൾക്ക് പ്രത്യേകം ഫീസ്; മാപ്പ് പറഞ്ഞ് സിഇഒ
ആപ്പിൾ സ്റ്റോർ ആപ്പ് ഉപയോഗിച്ച്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി, ഇൻ-സ്റ്റോർ പിക്കപ്പ് എന്നിവയും തിരഞ്ഞെടുക്കാനാകും. കസ്റ്റമൈസേഷനുകളും ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും വാങ്ങിയതിന് ശേഷം ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി കണക്റ്റ് ചെയ്യാനും ഹ്രസ്വ വീഡിയോകൾ വഴി വിവരങ്ങളറിയാനും അൺലോക്ക് ചെയ്യുന്നതിന് പ്രാദേശിക സ്റ്റോറുകളുടെ സഹായം തേടാനുമുള്ള സംവിധാനവും ഇതിലുണ്ട്. ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിൾ സ്റ്റോർ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി, ഇൻ-സ്റ്റോർ പിക്കപ്പ് എന്നിവയും തിരഞ്ഞെടുക്കാം. കസ്റ്റമൈസേഷൻ ഫീച്ചറിൽ വിവിധ ഭാഷകളിലെ പേരുകൾ, ഇനീഷ്യലുകൾ ,ഇമോജികൾ എന്നിവ ഉപയോഗിച്ച് എയർപോഡുകൾ, ഐപാഡുകൾ, ആപ്പിൾ പെൻസിലുകൾ എന്നിവ പോലുള്ള ഉപകരണങ്ങൾ ആഡ് ചെയ്യാൻ കഴിയും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here