ആപ്പിള്‍ തങ്ങളുടെ കൂപ്പടീനോ ആസ്ഥാനത്ത് നിന്നും അമ്പത് ജീവനക്കാരെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. ചാരിറ്റിയുമായി ബന്ധപ്പെട്ട മാച്ചിംഗ് ഗ്രാന്റ്‌സ് പ്രോഗ്രാമില്‍ തിരിമറി കാണിച്ചതിനാണ് കടുത്ത തീരുമാനം കമ്പനി സ്വീകരിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ ആറു പേര്‍ക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടപടി നേരിട്ട ഭൂരിഭാഗം ജീവനക്കാരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നതാണ്. സ്‌കീമിന്റെ ഭാഗമായി തെലുങ്കു ചാരിറ്റി സംഘടനയെ ചൂഷണം ചെയ്‌തെന്നാണ് വിവരം. അതേസമയം വാറണ്ട് ലഭിച്ച ആറുപേരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ല.
ALSO READ: ബിഷപ് ഹൗസ് പ്രതിഷേധത്തില്‍ ചര്‍ച്ച പരാജയം; വൈദികരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് പ്രതിഷേധക്കാര്‍
കഴിഞ്ഞ മൂന്നുവര്‍ഷമായി തട്ടിപ്പ് നടത്തിയവര്‍ 152,000 ഡോളറാണ് ആപ്പിളിനെ കബളിപ്പിച്ച് തട്ടിയെടുത്തത്. നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷന് വേണ്ടി ജീവനക്കാരുടെ ഡൊണേഷനുകള്‍ വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന പദ്ധതിയാണ് ഇത്. എന്നാല്‍ ഇതില്‍ ചില ജീവനക്കാര്‍ ഡോണേഷനുകളില്‍ തട്ടിപ്പുകാണിക്കുകയായിരുന്നു.
യുഎസ് ടാക്‌സ് ലോകള്‍ ലംഘിച്ച ഈ തട്ടിപ്പിലൂടെ ആപ്പിളിന്റെ കോര്‍പ്പറേറ്റ് പോളിസികള്‍ ലംഘിക്കുക മാത്രമല്ല കാലിഫോര്‍ണിയ സ്റ്റേറ്റിനെ കബളിപ്പിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്ന് വരുന്നത്. അമ്പത് പേരെ പുറത്താക്കിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും പുറത്താക്കപ്പെട്ട ജീവനക്കാരുടെ എണ്ണം 185ഓളമാണെന്ന് മറ്റൊരു വിവരവുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here