ചൈനയ്ക്ക് പിറകേ ഇന്ത്യയിലും ആപ്പിളിന്റെ വമ്പന്‍ പദ്ധതി; ഭാഗമാകാന്‍ ടാറ്റയും

അമേരിക്കന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ആപ്പിള്‍ ചൈനയിലും വിയറ്റ്‌നാമിലും നടപ്പാക്കിയ ഹൗസിംഗ് മോഡല്‍ ഇന്ത്യയിലും നടപ്പിലാക്കുന്നു. രാജ്യത്തുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കായി താമസസൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. ഒന്നരലക്ഷത്തോളം തൊഴിലവസരങ്ങളാണ് ആപ്പിള്‍ സൃഷ്ടിച്ചത്. ഇവര്‍ക്കായാണ് ഈ പദ്ധതി. 78000 വീടുകള്‍ നിര്‍മിക്കുന്നതില്‍ 58000 വീടുകളും തമിഴ്‌നാട്ടിലാണ്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതു സ്വകാര്യ സംരംഭമാകും ഇത്.

ALSO READ:  ഉത്തരവുകൾ വെറും കടലാസുതുണ്ടുകളല്ല, അവ പാലിക്കപ്പെടേണ്ടവയാണ്; ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഫോക്‌സ്‌കോണ്‍, ടാറ്റ, സാല്‍കോംപ് ഉള്‍പ്പെടെയുള്ള ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്പനികളാണ് ജീവനക്കാര്‍ക്കായി വീട് നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 21ഓടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ടാറ്റ ഗ്രൂപ്പും എസ്പിആര്‍ ഇന്ത്യയും പങ്കാളികളാകുന്ന പദ്ധതിയുടെ ഭൂരിഭാഗം വീടുകളും നിര്‍മിക്കുന്നത് തമിഴ്‌നാട്ടിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷനായിരിക്കും ഭൂരിഭാഗം വീടുകളും നിര്‍മിക്കുന്നത്.

ALSO READ:  എന്‍പി ചന്ദ്രശേഖരന്‍റെ രചനയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനവുമായി ‘മൂളിപ്പാട്ട്’ ; പ്രകാശനം ചെയ്‌ത് മന്ത്രി ആര്‍ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News