ദില്ലിക്കും മുംബൈയ്ക്കും പിന്നാലെ ഇന്ത്യയിൽ നാലിടത്ത് കൂടി റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ

APPLE

ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് റീട്ടെയിൽ സ്റ്റോർ സേവനം വ്യാപിപ്പിക്കാനൊരുങ്ങി ടെക് ഭീമനായ ആപ്പിൾ. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ആരംഭിച്ച സ്റ്റോറുകൾ വൻ വിജയമായതിന് പിന്നാലെയാണിത്.

ALSO READ; ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം

ബംഗളൂരു, പൂനെ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ ആപ്പിൾ ഇനി തുടങുന്നത്. മുംബൈയിൽ ഒരു സ്റ്റോർ കൂടി ആരംഭിക്കാനും ആപ്പിൾ ഒരുങ്ങുകയാണ്. മുംബൈ, ദില്ലി എന്നിവിടങ്ങളിൽ സ്റ്റോറുകൾ തുടങ്ങിയത് കമ്പനിയ്ക്ക്  വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ നേട്ടം ഇരട്ടിയാക്കുക എന്നതാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

ALSO READ;  മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി

നിലവിൽ ആപ്പിൾ ഐഫോൺ 16 ലൈനപ്പുകൾ കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഐഫോൺ 16 പ്രൊ, ഐഫോൺ 16 പ്രൊ മാക്സ് എന്നിവ ഉൾപ്പടെയാണിത്. മുൻപ് പഴയ ഐഫോൺ മോഡലുകൾ മാത്രമായിരുന്നു രാജ്യത്ത് ഉത്പാദിപ്പിച്ചുകൊന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ കമ്പനിയിൽ നിന്നുമുള്ള പ്രീമിയം ഗാഡ്‌ജെറ്റുകളടക്കം ഇന്ത്യയിൽ നിർമ്മിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്.

ALSO READ;  ഹെയ്തിയിൽ കൂട്ടക്കുരുതി: ആൾക്കൂട്ട ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

ഫോക്സ്കോൺ, പെഗാട്രോൺ, ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളുമായി കൈകോർത്തതാണ് ആപ്പിൾ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ സ്മാർട്ഫോണുകൾ ഇന്ത്യയിൽ മാത്രമല്ല വില്പന നടത്തുന്നത്, മറിച്ച് മറ്റ് നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

ENGLISH SUMMARY: APPLE TO EXTENT ITS RETAIL STORE SERVICE IN INDIA TO MORE CITIES

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News