ആപ്പിള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു; പിന്നില്‍ വമ്പന്‍ ലക്ഷ്യം

മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വന്‍ നിക്ഷേപം ആപ്പിള്‍ നടത്തുമെന്നാണ് അറിയുന്നത്. നിലവില്‍ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് ആപ്പിള്‍ ജോലി നല്‍കിയത്. ആപ്പിളിന് വേണ്ടി ഇന്ത്യയില്‍ രണ്ട് നിര്‍മാണ പ്ലാന്റുകള്‍ നടത്തുന്നത് ടാറ്റ ഇലക്ട്രോണിക്‌സാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് ആപ്പിള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ALSO READ:  കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; കാസർഗോഡ് കൈരളി ന്യൂസ് റിപോർട്ടർക്കും ക്യാമറാമാനും മുസ്ലിം ലീഗ് പ്രവർത്തകരുടെ മർദനം

40 ബില്യണ്‍ ഡോളര്‍, ഏകദേശം 3.32 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം വരുമാനത്തില്‍ ഇന്ത്യയില്‍ ആപ്പിള്‍ ആദ്യസ്ഥാനത്ത് എത്തിയതായി കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് അറിയിച്ചിരുന്നു. ആപ്പിള്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഐഫോണുകളുടെ എണ്ണത്തിലും വന്‍ കുതിപ്പാണ് കാണുന്നത്.

ഇന്ത്യ ലോകത്തിലെ തന്ന ഏറ്റവും വലിയ വിപണികളിലൊന്നാണ്. വിതരണ ശൃംഖലയിലെ വൈവിധ്യവുമുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ആപ്പിളിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ക്ക് ആപ്പിളിന്റെ സ്വന്തം നാടായ അമേരിക്കയിലും വലിയ ഡിമാന്റാണ് ഉള്ളത്. ഇതോടെ തങ്ങളുടെ തന്ത്രപ്രധാനമായ നിര്‍മാണ കേന്ദ്രമാക്കുകയാണ് ആപ്പിള്‍ ഇന്ത്യയെ എന്നും സൂചനയുണ്ട്.

ALSO READ:  പയ്യന്നൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ യുഡിഎഫ് അക്രമം: രണ്ട് പേര്‍ ആശുപത്രിയില്‍

പ്രതിമാസം 16 മുതല്‍ 17 കോടിവരെയാണ് മുംബൈയിലും ദില്ലിയിലുമുള്ള ആപ്പിള്‍ സ്റ്റോറുകളുടെ വരുമാനം. ആപ്പിളിന്റെ നേരിട്ടുള്ള ഉടമസ്ഥതയില്‍ നിലവില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം തുടങ്ങിയ രണ്ട് സ്റ്റോറുകളാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk