ഐഫോണ്‍ 16 ഉപഭോക്താക്കളിലേക്ക് എത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാകുമെന്ന് സൂചന. ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ പുതിയ ഐഒഎസ് 18 അവതരിപ്പിക്കുക. കമ്പനി 256 ജിബി സ്റ്റോറേജ് ഓപ്ഷനോടുകൂടിയ ഐഫോണ്‍ 16 സീരീസാണ് പുറത്തിറങ്ങുന്നത്. പുതിയ ഫോണില്‍ എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ റാന്‍ഡം ആക്സസ് മെമ്മറിയും (റാം) സ്റ്റോറേജും നല്‍കിയാണ് ഐഫോണ്‍ 16 മോഡലുകള്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Also Read: നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു
ഇപ്പോള്‍ ഐഫോണ്‍15 പ്രോയില്‍ എട്ട് ജിബി റാമാണ് ആപ്പിള്‍ നല്‍കുന്നത്. ഐഫോണ്‍ 15 ലും 15 പ്ലസിലും 6 ജിബി റാമുണ്ട്. ഐഫോണ്‍ 16ല്‍ കൂടുതല്‍ റാം, സ്റ്റോറേജ് എന്നിവ ഉണ്ടാകുമെന്നാണ് എക്‌സ് ഉപഭോക്താവായ ടെക്ക് റീവ് പറയുന്നത്. പിക്സല്‍ 8 പ്രോ, ഗാലക്സി എസ്24 എന്നിവയ്ക്ക് സമാനമായി ഐഫോണില്‍ എഐ അനുഭവം ഒരുക്കുന്നതിന് വേണ്ടിയാണ് അധിക മെമ്മറിയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ഐ ഫീച്ചറുകള്‍ക്ക് വേണ്ടി കൂടുതല്‍ മെമ്മറി ആപ്പിള്‍ അനുവദിച്ചേക്കുമെന്ന് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here