ആപ്പിൾ വിഷൻ പ്രോ കൂടുതൽ രാജ്യങ്ങളിലേക്ക്; ഡെമോ പരിശീലനം ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ

യുഎസിന് പുറത്തുള്ള നിരവധി രാജ്യങ്ങളിൽ വിഷൻ പ്രോ ഹെഡ്സെറ്റ് ആപ്പിൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഉടൻ തന്നെ ഇതിന്റെ ലോഞ്ചിങ് നടക്കുമെന്നാണ് പ്രതീക്ഷ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ആദ്യം ലഭിക്കാൻ സാധ്യത.വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിൾ സ്റ്റാഫ് പരിശീലന സെഷനുകളുടെ ഭാഗമായിട്ടുണ്ടെന്ന് റിപ്പോർട്ട്.

ALSO READ: പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റ് തട്ടിപ്പ് കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി

വിഷൻപ്രോയുടെ ഉപഭോക്താക്കൾക്ക് മുന്നിൽ ഡെമോ പരിശീലനം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 2024 ജൂണിൽ നടക്കുന്ന വേൾഡ് വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസിന് ശേഷം ഉടൻ തന്നെ ഈ ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷ.അടുത്തിടെ വിഷൻ പ്രോ ഹെഡ്സെറ്റ്ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. 2025ന്റെ തുടക്കത്തിലെങ്കിലും ഇന്ത്യയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് നിലവിൽ അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം: മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ഇല്ല, വിദേശരാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ സാധ്യത തേടി ആരോഗ്യവകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News