ആപ്പിള്‍ vs സാംസങ്; ഗാലക്സി എസ് 24 സീരീസിന്റെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ ?

സാംസങ് ഗാലക്സി എസ് 24 സീരീസിന്റെ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.റിലീസ് തീയ്യതി പുറത്തുവന്നില്ലെങ്കിലും ഈ സ്മാര്‍ട്ട്ഫോണിനെക്കുറിച്ചുള്ള അപവാദപ്രചരണങ്ങളും അനൗദ്യോഗിക വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ALSO READ :തലസ്ഥാനത്ത് അഴിഞ്ഞാട്ടം തുടർന്ന് യൂത്ത് കോൺഗ്രസ്; വനിതാ പോലീസിന്റെ വാഹനവും തല്ലിത്തകർത്തു

സാംസങ് ഗാലക്സി എസ് 24 അള്‍ട്രായില്‍ ഫീച്ചര്‍ ചെയ്തിരിക്കുന്ന ടൈറ്റാനിയം ഫ്രെയിം അതിന്റെ മുന്‍ഗാമികളായ ഗാലക്സിയില്‍ ഉപയോഗിച്ചിരുന്ന ആര്‍മര്‍ അലൂമിനിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 56 ശതമാനം കൂടുതല്‍ നിലനില്‍ക്കുമെന്ന്് പ്രതീക്ഷിക്കുന്നതായി പ്രമുഖ ടിപ്സ്റ്റര്‍ അഹമ്മദ് ക്വയ്ഡര്‍ അടുത്തിടെ എക്സ് പ്ലാറ്റ്ഫോമില്‍ വിശദാംശങ്ങള്‍ പങ്കുവെച്ചിരുന്നു.

സാംസങ് അതിന്റെ പുതിയ തലമുറ ഫോണുകളില്‍ കൂടുതല്‍ കരുത്തുറ്റ ഫ്രെയിമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതേസമയം ഐഫോണ്‍ 15 പ്രോ സീരീസിനായി ആപ്പിളും ടൈറ്റാനിയം ഫ്രെയിമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സാംസങ് ഗാലക്സി എസ് ട24, ഗാലക്സി ട24 പ്ലസ് എന്നിവയില്‍ ഒരു ടൈറ്റാനിയം ഫ്രെയിം ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിലവില്‍ സ്ഥിരീകരണമൊന്നമില്ല കൂടാതെ, ഗാലക്സി എസ് 24 അള്‍ട്രാ ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 ന്റെ നവീകരിച്ച പതിപ്പ് അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

ALSO READ :ആ കാഴ്ച എന്നെ തളർത്തി; വിവാഹമോചനത്തിന് കാരണമെന്തെന്ന് സൂചനകൾ നൽകി ബാല

ടിപ്സ്റ്ററിന്റെ വിവരങ്ങള്‍ അനുസരിച്ച്, പ്രീമിയം വേരിയന്റിന് 2,600 നിറ്റ് പീക്ക് ബ്രൈറ്റ്നസ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രോസസറും, കൂളിംഗ് സിസ്റ്റത്തിന്റെ അവശ്യ ഘടകമായി വികസിപ്പിച്ച വേപ്പര്‍ ചേമ്പറും, ചിപ്പിന്റെ താപനില 1.9 മടങ്ങ് കൂളായി നിലനിര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചയാകുന്നുണ്ടെങ്കിലും സാംസങ് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News