‘തല’യ്ക്കായി നിലയ്ക്കാത്ത ആരവം; പരിഹസിച്ചവര്‍ക്ക് ‘ആപ്പിള്‍ വാച്ചി’ന്റെ മറുപടി

ചെന്നൈയുടെ ‘തല’ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴെ മഞ്ഞപ്പടയുടെ ആരാധകര്‍ ത്രില്ലിലാകും. പിന്നേ ഏത് സ്റ്റേഡിയമാണെങ്കിലും അവിടെ മുഴങ്ങുക അദ്ദേഹത്തിനായുള്ള ആര്‍പ്പുവിളികളാകും. കഴിഞ്ഞദിവസം ലക്‌നൗവിലെ ഏകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടന്നത് മറിച്ചല്ല. ധോണി ഗ്രൗണ്ടിലെത്തിയതും ആരാധകര്‍ക്ക് ആവേശം കൂടി, തങ്ങളുടെ പ്രിയതാരത്തിനായി അവര്‍ സ്റ്റേഡിയം തന്നെ കുലുക്കിയെന്ന് പറഞ്ഞാലും തെറ്റില്ല.

ALSO READ: വീട്ടിലെ കള്ളവോട്ട്; കണ്ണൂരിൽ ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ, നടപടി എൽഡിഎഫ് പരാതിയിൽ

ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെ ധോണി നേരിടുമ്പോള്‍ അന്തരീക്ഷമാകെ അദ്ദേഹത്തോടുള്ള ആരാധന അലടയിച്ചു. ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണാണെന്ന് പരക്കേ റിപ്പോര്‍ട്ടുകളുള്ളതിനാല്‍, മഞ്ഞക്കടലായ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആരാധകര്‍ കടുത്ത പിന്തുണയാണ് നല്‍കിയത്. മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍ ചിലര്‍ക്കെങ്കിലും ഇത് ഓവര്‍ ഹൈപ്പാണോ എന്ന സംശയമുണ്ടായിരുന്നു.

എന്നാല്‍ അത് യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്രിക്കറ്റര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഭാര്യ പങ്കുവച്ച ആപ്പിള്‍ വാച്ചിന്റെ ചിത്രമാണ് അതിന് തെളിവ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ധോണിക്ക് ആരാധകര്‍ നല്‍കുന്ന കട്ട സപ്പോര്‍ട്ട് എത്രയെന്ന് സാഷ പങ്കുവച്ചത്.

ALSO READ: ഒഡീഷയില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു; ഏഴ് പേരെ കാണാനില്ല

തന്റെ സ്മാര്‍ട്ട് ഫോണിന്റെ ചിത്രമെടുത്ത് സ്റ്റോറിയില്‍ പോസ്റ്റ് ചെയ്ത് അവര്‍ കുറിച്ചത് ഇങ്ങനെയാണ്.” ശബ്ദമുഖരിതമായ അന്തരീക്ഷം, ശബ്ദത്തിന്റെ നല 95 ഡെസിബലെത്തി.”

ധോണിക്കായി ആരാധകര്‍ നല്‍കിയ ആര്‍പ്പുവിളികളാണ് ഇങ്ങനൊരു മുന്നറിയിപ്പ് വാച്ച് നല്‍കാന്‍ കാരണമായത്. കുറച്ചു നേരത്തേക്ക് ചെവി കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായതെന്ന് അര്‍ത്ഥം. ആരാധകരുടെ ആരവങ്ങള്‍ക്കിടയില്‍ കിടിലന്‍ ബാറ്റിംഗാണ് ധോണി നടത്തിയതും. വെറും ഒമ്പത് ബോളില്‍ 28 റണ്‍സാണ് 42കാരനായ അദ്ദേഹം അടിച്ചുകൂട്ടിയത്. മൂന്ന കിടിലന്‍ ബൗണ്ടറികളും രാജകീയമായ രണ്ട് സിക്‌സറുകളും അതില്‍ ഉള്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News