വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ്(ഡബ്ല്യുഡബ്ല്യുഡിസി)2024 ആപ്പിള്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ആപ്പിള്‍ കുടുംബത്തിലെത്തിപ്പെട്ടാല്‍ അതില്‍ നിന്നും പുറത്തുവരാന്‍ പാടാണെന്ന കാഴ്ചപ്പാടാണ് നിലവില്‍ ടെക് ലോകത്തുള്ളത്. അത് ഊട്ടിഉറപ്പിക്കാന്‍ പുത്തന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി.
കണ്ടിനിവ്യുറ്റി ഫീച്ചര്‍ അപ്പ്‌ഡേഷന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം വന്നത്, അതായത് നിങ്ങളുടെ മാക്കിനുള്ളില്‍ ഇനി ഐഫോണ്‍ ഉപയോഗിക്കാം. മാക്, ഐപാഡ്, ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍വാച്ച് എന്നിവ ഉപയോഗിക്കുക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അപ്പോള്‍ ഇവയെല്ലാം ഒന്നിച്ച് ഉപയോഗിക്കാന്‍ സാധിച്ചാലോ ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ മികച്ച രീതിയില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കും.
നിങ്ങളുടെ മാകിന്റെ വെബ്ക്യാമായി ഇനി ഐഫോണ്‍ ഉപയോഗിക്കാം. ഐഫോണ്‍ പിക് ചെയ്യാതെ തന്നെ ഫോണ്‍ കോള്‍ ചെയ്യാം അറ്റന്റ് ചെയ്യാം. ആപ്പിള്‍ വാച്ച് ധരിച്ചുകൊണ്ട് ഓട്ടോമാറ്റിക്കായി മാക്ക് അണ്‍ലോക്ക് ചെയ്യാം. അതായത് ഇവയെല്ലാം മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന് പറയാം. അതായത് അവയെല്ലാം അങ്ങനെതന്നെയായത് കൊണ്ടാണ് എന്നാണ് ആപ്പിള്‍ അവരുടെ പ്രസ് റിലീസില്‍ പറയുന്നത്.
ALSO READ: കൈരളി റിപ്പോര്‍ട്ടറോട് ആക്രോശിച്ചും അസഭ്യം പറഞ്ഞും ധീരജ് വധക്കേസ് പ്രതികള്‍; സംഭവം കോടതി വളപ്പില്‍
മാക് ഒസ് സെക്കോയയുടെ പുതിയ അപ്പ്‌ഡേറ്റില്‍ ഐഫോണ്‍ മിററിംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മാകില്‍ നിന്നും ഐഫോണുമായി നേരിട്ട് ബന്ധമുണ്ടാക്കാം. ഇതോടെ ഐഫോണ്‍ മാക്കിനുള്ളിലായെന്ന പറയാം. ഐഫോണിലെ ആപ്പുകളെല്ലാം മാക്കിലൂടെ ഉപയോഗിക്കാം. ഐഫോണിനെ മാക്കിന്റെ കീബോര്‍ഡ്, മൗസ്, ട്രാക്ക്പാഡ് എന്നിവ കൊണ്ട് നിയന്ത്രിക്കാം. മാക്കിലൂടെയാകും ഓഡിയോ കേള്‍ക്കാന്‍ കഴിയുക. മാത്രമല്ല ഐഫോണിനും മാ്ക്കിനുമിടയില്‍ പലകാര്യങ്ങളും ഡ്രാഗ് ചെയ്യാം ഡ്രോപ്പ് ചെയ്യാനും കഴിയും. പ്രധാനമായും ഐഫോണ്‍ ഈ പ്രക്രിയയില്‍ ലോക്കായിരിക്കും. അതായത് പ്രൈവസിയും സെക്യൂരിറ്റിയും ഉറപ്പിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here