ചാറ്റ് ജിപിടിക്കും ഗൂഗിളിന്‍റെ ജെമിനിക്കും വെല്ലുവിളിയുയർത്താൻ ആപ്പിൾ. എഐ ചാറ്റ് ബോട്ടുകള്‍ തരംഗമാകുന്ന കാലത്ത് എഐ പിന്തുണയോടെ തങ്ങളുടെ ഡിജിറ്റൽ വോയ്‌സ് അസിസ്റ്റൻ്റ് സിരിയുടെ പുതിയ പതിപ്പ് പുറത്തിറക്കാനാണ് ആപ്പിളിന്‍റെ തീരുമാനം. ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഉപയോക്താക്കളുമായി കൂടുതല്‍ കാര്യക്ഷമമായി സംവദിക്കാന്‍ കഴിയുന്ന സിരിയെയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എല്‍എല്‍എം സിരി എന്നാണ് പുതിയ വോയ്‌സ് അസിസ്റ്റന്‍റിന് ആപ്പിള്‍ പേര് നല്‍കിയിരിക്കുന്നത്.
ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഒഎസ് 19, മാക് ഒഎസ് 16 സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനുകളില്‍, തെരഞ്ഞെടുത്ത ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് പുതിയ സിരിയുടെ പ്രിവ്യൂ ബീറ്റാ വേർഷൻ ഉപയോഗിക്കാനായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
also read; ആൻഡ്രോയിഡിനും പണി വരുന്നു; ഐഫോണിന് പിന്നാലെ പഴയ ആൻഡ്രോയിഡ് ഫോണുകളിലും വാട്സ്ആപ്പ് പണി നിർത്തുന്നു
അടുത്ത വർഷം ഐഒഎസ് 19 ൻ്റെ ലോഞ്ചിനൊപ്പം ജൂണിൽ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ തന്നെ സിരിയുടെ പുതിയ വേര്‍ഷനെകുറിച്ചുള്ള പ്രഖ്യാപനവുമുണ്ടാകും. ഉപഭോക്താക്കളുമായി കൂടുതല്‍ കാര്യക്ഷമമായി സംവദിക്കുന്നതിനായി വിപുലമായ ഭാഷാ മോഡലുകളിലാണ് സിരിയുടെ നവീകരിച്ച പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം, ആപ്പിൾ ഇൻ്റലിജൻസുമായുള്ള ചാറ്റ് ജിപിടിയുടെ സംയോജനത്തിനായി കാത്തിരിക്കുകയാണ് ടെക് ലോകം. അടുത്ത മാസം ഇത് പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ആപ്പിൾ ഇൻ്റലിജൻസ് ഉപയോക്താക്കൾക്കുള്ള ഓപ്ഷനുകളായി ഗൂഗിളിൻ്റെ ജെമിനി പോലുള്ള മറ്റ് എഐ ചാറ്റ്ബോട്ടുകളും ആപ്പിളിലേക്ക് ചേർക്കാനാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here