കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം

kerala central university

കാസർകോട് പെരിയ ആസ്‌ഥാനമായ കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 20നു അർധരാത്രി വരെ അപേക്ഷ സ്വീകരിക്കും. https:// cukerala.ac.in എന്ന വെബ്സൈറ്റ് വ‍ഴി അപേക്ഷിക്കാം. ഇനിപ്പറയുന്നവയിൽ ഏതെങ്കിലുമൊരു യോഗ്യത പ്രവേശന യോഗ്യതയായി വേണം.

  1. 3-വർഷ ബാച്‌ലർ പ്രോഗ്രാമിനു ശേഷം 55% മാർക്കോടെ 2 വർഷ 32 വർഷ മാസ്‌റ്റർ ബിരുദം.
  2. 4 വർഷ ബാച്‌ലർ പ്രോഗ്രാമിനു ശേഷം 55% മാർക്കോടെ ഒരു വർഷ മാസ്‌റ്റർ ബിരുദം.
  3. 75% മാർക്കോടെ 4-വർഷ ബാച്‌ലർ ബിരുദം.
  4. 55% മാർക്കോടെ എംഫിൽ

മേൽപറഞ്ഞവയോടു തുല്യതയുള്ള ഇതര യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. മാർക്ക് ശതമാനത്തിനു പകരം തുല്യഗ്രേഡും പരിഗണിക്കും. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% കുറച്ചു മതി.

ALSO READ; വിദ്യാർഥികളേ ഒരുക്കം തുടങ്ങിക്കോളൂ; സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ഇപ്പറഞ്ഞ അക്കാദമിക യോ ഗ്യതയ്ക്കു പുറമേ, ഫെലോഷി പ്പിനുള്ള യുജിസി/സിഎസ്ഐആർ/INSPIRE/ NBHMICEED/KSCSTE/ഐസിസിആർ/ഗേറ്റ്/ സമാന അർഹതാ യോഗ്യതയും വേണം. സംവരണ സീറ്റുകളും ഉൾപ്പെടെ ഒഴിവുകൾ : ഇംഗ്ലിഷ് (4), ഇക്കണോമിക്സ് (8), ബയോ കെമിസ്ട്രി ആൻഡ് മോളിക്യു ലർ ബയോളജി (18), സുവോളജി (7), ജീനോമിക് സയൻസ് (20), ഫിസിക്സ് (15), കംപ്യൂട്ടർ സയൻസ് (17), ഹിന്ദി (7), മാത്‌സ് (8), പ്ലാന്റ് സയൻസ് (10), കെമിസ്ട്രി (13), എൻവയൺമെന്റൽ സയൻസ് (9), ഇന്റർനാഷനൽ ലേഷൻസ് (11), ലിങ്ഗ്വിസ്റ്റിക്സ് (9), സോഷ്യൽവർക്ക് (10). എജ്യുക്കേഷൻ (11), നിയമം (7), മലയാളം (5), പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ (10), പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് (5), ജിയോളജി (5), യോഗ (7), മാനേജ്‌മെന്റ് (4), കൊമേഴ്സ‌് ആൻഡ് ഇന്‍റർനാഷനൽ ബിസിനസ് (8), ടൂറിസം 10), കന്നഡ (5).

ഗവേഷണം സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. അപേക്ഷാ ഫീസ് 1000 രൂപയാണ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ അടച്ചാൽ മതിയാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News