നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന, കോമണ്‍ മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്) 2024-ന് അപേക്ഷിക്കാം. exams.nta.ac.in/CMAT/ വഴി ഏപ്രില്‍ 18-ന് രാത്രി 9.50 വരെ അപേക്ഷിക്കാം. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും ഇവിടെ ലഭിക്കും. അപേക്ഷാഫീസ് രാത്രി 11.50 വരെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ. വഴി അടയ്ക്കാം
മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ മേയില്‍ നടത്തും. പരീക്ഷാ തീയതി, പരീക്ഷാസമയം തുടങ്ങിയവ പിന്നീട് പ്രഖ്യാപിക്കും. എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സ്ഥാപനങ്ങള്‍, ഈ സ്‌കോര്‍ പരിഗണിക്കുന്ന മറ്റു സ്ഥാപനങ്ങള്‍-യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍, കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ തുടങ്ങിയവയിലെ മാനേജ്മെന്റ് മാസ്റ്റേഴ്സ് തല പ്രോഗ്രാമിലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയതല മാനേജ്‌മെന്റ് അഭിരുചിപരീക്ഷയാണ് സിമാറ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here