മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

ICFOSS

അന്താരാഷ‌ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ടിത മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഓൺലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കും. ഓൺലൈൻ പ്രോഗ്രാം ഒക്ടോബർ 7 മുതൽ 24 വരെയും ഓഫ് ലൈൻ പ്രോഗ്രാം ഒക്ടോബർ 5 മുതൽ നവംബർ 2 വരെയുമാണ്. എൻജിനിയറിങ് ടെക്നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗ്ഗാത്മകതയും പ്രശനപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ്.

Also Read: കൂത്തമ്പലത്തിനു പുറത്ത് ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

ആദ്യം രജിസ്‌റ്റർ ചെയ്യുന്നവരിൽനിന്ന് ഓൺലൈൻ പ്രോഗ്രാമിന് 50 പേർക്കും ഓഫ്ലൈനിൽ 30 പേർക്കുമാണ് അവസരം, രജിസ്ട്രേഷൻ ഫീ 3000. അവസാന തീയതി: ഒക്ടോബർ 3. രജിസ്ട്രേഷനും വിവരങ്ങൾക്കും വെബ്സൈറ്റ്: https://icfoss.in/eventdetails/. ഓഫ്‌ലൈൻ പ്രോഗ്രാം രജിസ്ട്രേഷൻ ഫീ 8000. അവസാന തീയതി : ഒക്ടോബർ 1.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News