സ്‌പോർട്‌സ് സ്‌കൂളുകളിലെ കോച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത് ആൻറ് കണ്ടീഷനിംഗ് എക്‌സ്‌പെർട്ട് ഗ്രേഡ്11 എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2024–25 അധ്യയന വർഷത്തിൽ തിരുവനന്തപുരത്തെ ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട്‌സ് സ്‌കൂൾ കണ്ണൂർ, സ്‌പോർട്‌സ് ഡിവിഷൻ കുന്നംകുളം (തൃശൂർ) എന്നിവിടങ്ങളിലേക്കാണ് നിലവിലെ അവസരങ്ങൾ.

Also Read: കുവൈറ്റ് ദുരന്തം: മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വ്യോമസേന വിമാനം നെടുമ്പാശ്ശേരിയിലെത്തി

അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫുട്‌ബോൾ, ഹോക്കി, വോളിബോൾ, ജൂഡോ, തായ്‌ക്വോണ്ടോ, ഗുസ്തി, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 2024 ജൂൺ 22-ന് വൈകുന്നേരം 5:00- നകം സമർപ്പിക്കണം. അപേക്ഷകൾ dsyagok@gmail.com എന്ന ഇ-മെയിൽ വഴിയോ , ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് & യൂത്ത് അഫയേഴ്‌സ് , ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33, പിൻ 695033 എന്ന വിലാസത്തിൽ അയയ്‌ക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 9746661446 (സ്‌പോർട്‌സ് ഡെമോൺസ്‌ട്രേറ്റർ).

Also Read: കുവൈറ്റില്‍ കെട്ടിടങ്ങളുടെ പരിശോധന കര്‍ശനമാക്കുന്നു; ഹോട്ട്‌ലൈനുകള്‍ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News