ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ അവസരം; വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർ സ്പെഷ്യലിറ്റി പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളായ ഡി.എം.-കാർഡിയോളജി, പീഡിയാട്രിക് കാർഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിങ് ആൻഡ് ഇൻറർവെൻഷണൽ ന്യൂറോ റേഡിയോളജി, കാർഡിയോ വാസ്കുലാർ ഇമേജിങ് ആൻഡ് വാസ്കുലാർ വാസ്കുലാർ ഇൻറർവെൻഷണൽ റേഡിയോളജി, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ അനസ്തേഷ്യ, ന്യൂറോ അനസ്തേഷ്യ, എം.സി.എച്ച്.-കാർഡിയോ വാസ്കുലാർ ആൻഡ് വാസ്കുലാർ തൊറാസിക് സർജറി, വാസ്കുലാർ സർജറി, ന്യൂറോ സർജറി എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Also Read: എഡിജിപിക്കെതിരായ അന്വേഷണം; കൃത്യമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്: ടി പി രാമകൃഷ്ണൻ

കൂടാതെ പോസ്റ്റ് ഡോക്ടറൽ കോഴ്സുകളായ ഇന്റഗ്രേറ്റഡ് എംഡി, ഇന്റഗ്രേറ്റഡ് ഡിഎം, ഇന്റഗ്രേറ്റഡ് എംസിഎച്ച് എന്നിവയ്ക്കും അപേക്ഷ ക്ഷണിച്ചു. ന്യൂറോളജി, കാർഡിയോളജി, ന്യൂറോ സർജറി, സി.വി.ടി.എസ്., അനസ്തേഷ്യോളജി വകുപ്പുകളിൽ പോസ്റ്റ് ഡോക്ടറൽ ഫെൽലോഷിപ്പിനും അപേക്ഷിക്കാം. സ്പെഷ്യലിറ്റി നഴ്സിംഗ്, കാർഡിയോ തൊറാസിക് നഴ്സിങ്, ന്യൂറോസയൻസ് നഴ്സിങ് എന്നീ പ്രോഗ്രാമുകളിൽ പിജി ഡിപ്ലോമ കോഴ്‌സുകൾ. ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്/ബയോമെഡിക്കൽ സയൻസസ്, ബയോ എൻജിനിയറിങ്, ബയോ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, മെഡിക്കൽ സയൻസസ് എന്നീ പീച്ച് ഡി കോഴ്സുകളിലേക്കും അപേക്ഷിക്കാം.

Also Read: തിരുപ്പതി ലഡ്ഡുവില്‍ മീന്‍ എണ്ണയും മൃഗക്കൊഴുപ്പും; ഒടുവില്‍ സ്ഥിരീകരിച്ച് ലാബ്, ഞെട്ടിക്കും ഈ റിപ്പോര്‍ട്ട്

www.sctimst.ac.in/News/ എന്ന വെബ്‌സൈറ്റിലെ അഡ്മിൻ നോട്ടീസ് ലിങ്കിൽ കയറി പ്രോഗ്രാം ദൈർഖ്യം, പ്രവർത്തിപരിചയം, വിദ്യാഭ്യാസയോഗ്യത, മാർക്ക് വ്യവസ്ഥ,ഫീസ് ഘടന എന്നിവ പരിശോധിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News