ബാലസാഹിത്യ പുരസ്‌കാരം 2024ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്’ബാലസാഹിത്യ പുരസ്‌കാരം2024’ന് അപേക്ഷ ക്ഷണിച്ചു. മലയാള ബാലസാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്.

ALSO READ:കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍

കഥ/നോവല്‍,നാടകം (എബ്രഹാം ജോസഫ് പുരസ്‌കാരം),കവിത,ശാസ്ത്രം (പി ടി ഭാസ്‌കരപ്പണിക്കര്‍ പുരസ്‌കാരം),വൈജ്ഞാനികം (ശാസ്ത്രമൊഴികെ),ജീവചരിത്രം/ ആത്മകഥ, വിവര്‍ത്തനം/ പുനരാഖ്യാനം,ചിത്രീകരണം,ചിത്രപുസ്തകം,പുസ്തക ഡിസൈന്‍ എന്നീ10വിഭാഗങ്ങളിലെ മികച്ച ഗ്രന്ഥങ്ങള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

ALSO READ:‘അന്‍വര്‍ വലതുപക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നു’; നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ്

2021, 2022, 2023വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 20,000രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏതെങ്കിലും വിഭാഗത്തില്‍ നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുള്ളവരെ പിന്നീട് ആ വിഭാഗത്തില്‍ പരിഗണിക്കുന്നതല്ല. വ്യക്തികള്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍8547971483എന്ന നമ്പറിലുംksicl.orgയിലും ലഭിക്കും. അവസാന തീയതി ഒക്ടോബര്‍30.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News