എം.എസ്.സി.(എം.എല്‍.റ്റി.) കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എം.എസ്.സി (എം.എല്‍.റ്റി) കോഴ്സിലെ മെരിറ്റ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ALSO READ:എമർജെൻസി റെസ്പോൺസ് പൊലീസ് വാഹനവുമായി കിയ: പഞ്ചാബ് പൊലീസില്‍ 71 കാരന്‍സ് പി.ബി.വികൾ

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്സ് അംഗീകരിച്ച ബി.എസ്.സി (എം.എല്‍.റ്റി) കോഴ്സ് 55% ത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ പാസായവര്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. സാധാരണ അപേക്ഷകര്‍ക്ക് 40 ഉം സര്‍വീസ് ക്വാട്ടയിലുള്ള അപേക്ഷകര്‍ക്ക് 49 വയസുമാണ് പ്രായപരിധി. എം.എസ്.സി (എം.എല്‍.റ്റി) കോഴ്സിന് അപേക്ഷിക്കുന്നതിന് www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷാഫീസ് ഒടുക്കാം. സര്‍വീസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷാഫീസ് സര്‍ക്കാര്‍ ട്രഷറിയില്‍ ‘0210-03-105-99’ എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ ആണ് ഒടുക്കേണ്ടത്.

ALSO READ:പൂനെയിലും ദില്ലിയിലും ലഹരിവേട്ട; 3,500 കോടിയോളം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടിച്ചെടുത്തു

തിരുവനന്തപുരത്തു വച്ച് നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നുമാണ് ഈ കോഴ്സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. സര്‍വീസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560360, 361, 362, 363, 364, 365 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News