പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. സെപ്തംബർ 30 ആണ് അവസാന തീയതി.

മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്. 5000 പഠനമുറികൾ ഈ വർഷം നിർമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. അഞ്ചാം ക്ലാസ് മുതലുള്ളവർക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

also read; ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ മത്സരിക്കുന്നതെങ്കിലും സ്ഥാനാർഥി ഉമ്മൻചാണ്ടി: എ കെ ആന്റണി

ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശയടിയിൽ താഴെ വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാവുന്നത്. ഗ്രാമസഭ ലിസ്റ്റിൽ പേരില്ലാത്തവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് , മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും.

also read; രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News