പി.ആർ.ഡിയിൽ അവസരം; ഡ്രോൺ ഓപ്പറേറ്റേഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഡ്രോൺ ഓപ്പറേറ്റേഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ALSO READ: അബുദാബി ശക്തി തിയറ്റേഴ്‌സ് അംഗങ്ങൾ ദേശീയദിനത്തിൽ ഖോർഫുഖാനിലേയ്ക്ക് യാത്രനടത്തി

ഉദ്യോഗാർത്ഥികൾ പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസ് ആയിരിക്കണം. വാര്‍ത്താ മാധ്യമങ്ങള്‍ക്കായി ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, സ്വന്തമായി നാനോ ഡ്രോണ്‍, പ്രൊഫഷണല്‍ എഡിറ്റ് സ്യൂട്ട്/ സോഫ്റ്റ്വെയര്‍ , ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം, ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് മുൻഗണന.

ALSO READ: ഓസ്‌ട്രേലിയയിൽ മലയാളിയുടെ കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു

അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂര്‍ ഷൂട്ട്, ഒരു മണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും അപേക്ഷയോടൊപ്പം അയക്കണം. അപേക്ഷകള്‍ ഡിസംബര്‍ 08 ന് വൈകീട്ട് 5 നകം കുയിലിമല സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കാം. വിശദവിവരങ്ങൾക്കായി prd.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News