ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിനായുള്ള നാഷണല്‍ കോമണ്‍ ടെസ്റ്റിന് അപേക്ഷകള്‍ സമര്‍പ്പിക്കാം

നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിനായുള്ള നാഷണല്‍ കോമണ്‍ ടെസ്റ്റിന് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പാം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക :https://www.nta.ac.in/. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30.

അപേക്ഷയില്‍ തെറ്റുകള്‍ രേഖപ്പെടുത്തിയാല്‍ മെയ് 2 മുതല്‍ 5 വരെ തിരുത്താനുള്ള അവസരമുണ്ട്. ജൂണ്‍ 12 നാണ് പ്രവേശന പരീക്ഷ. മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകളിലും ഐഐടി, എന്‍ഐടി, ആര്‍ഐഇ, സര്‍ക്കാര്‍ കോളേജുകള്‍ എന്നിവിടങ്ങളിലും നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമുകള്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News