ബെസ്റ്റ് സ്‌കൂള്‍ ഓഫ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം. ഡോ. എപിജെ അബ്ദുല്‍കലാം സ്റ്റഡി സെന്റര്‍, അധ്യാപക ദിനത്തോടനുബന്ധിച്ച് പാഠ്യ-പാഠ്യേതര രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, നൂതനാശയ പ്രവര്‍ത്തനങ്ങള്‍, സമൂഹ പങ്കാളിത്തം തുടങ്ങിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കുള്ള
ബെസ്റ്റ് സ്‌കൂള്‍ ഓഫ് അവാര്‍ഡിനും, പൊതു വിദ്യാലയ ശാക്തീകരണ രംഗത്ത് മികവുറ്റ പ്രവര്‍ത്തനം നടത്തി മാതൃക അധ്യാപന പ്രവര്‍ത്തനം നടത്തുന്ന അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ടീച്ചേഴ്സ് അവാര്‍ഡിനും, സ്‌കൂള്‍ മികവിന് പിറ്റിഎ നടത്തിയ ഇടപെടലുകളും, പങ്കാളിത്വവും പി റ്റി എ ഇടപെടലിലൂടെ സ്‌കൂളിനുണ്ടായ മാറ്റം തുടങ്ങിയ സ്‌കൂള്‍ ശാക്തീകരണ രംഗത്തെ പിറ്റിഎ യുടെ നേതൃപരമായ മികച്ച പ്രവര്‍ത്തനത്തിനുള്ള സ്‌കൂള്‍ മിത്ര അവാര്‍ഡിനും അപേക്ഷകള്‍ ക്ഷണിക്കുന്നു.

Also Read: പ്രിയാ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ UGC അപ്പീൽ നൽകി

അപേക്ഷകള്‍ അയക്കുന്നതിനും, വിശദവിവരങ്ങള്‍ക്കും ഡോ.എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡി സെന്റെര്‍, റ്റി.സി. 25/1904. മേലേ തമ്പാനൂര്‍, തിരുവനന്തപുരം 695001 ഇ മെയില്‍ apjabdulkalamstudycentre@gmail.com എന്ന വിലാസത്തിലോ +919605302715 എന്ന വാട്‌സ് ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. പുരസ്‌കാര ജേതാക്കള്‍ക്ക് അധ്യാപക ദിനമായ സെപ്തംബര്‍ 5ന് തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ നടക്കുന്ന അധ്യാപക ദിനാഘോഷത്തില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News