ഐഐഎമ്മിൽ അവസരം; ഡിജിറ്റൽ ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് (പിജിസിപിഡിഎച്ച്), ഡിപ്ലോമ പ്രോഗ്രാം ഇന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് (ഡിപിഡിഎച്ച്) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും. ടെലിമെഡിസിന്‍, ഡേറ്റാ അനലിറ്റിക്‌സ്, ഡിജിറ്റല്‍ ഹെല്‍ത്ത് പോളിസീസ് എന്നിവ ഉൾപ്പെടുന്ന സിലബസാണ്‌ കോഴ്സിന്റേത്. ഐഐഎം റായ്പൂറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Also Read: എറണാകുളത്ത് 9.18 കോടിയുടെ 15 വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; മന്ത്രി വീണാ ജോര്‍ജ് വെള്ളിയാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും

2024 ഫെബ്രുവരിയിൽ 25 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ഡിഗ്രി പൂർത്തിയാക്കിയവർക്ക് പ്രായപരിധി ഇല്ല. ബിരുദവും രണ്ട് വര്‍ഷം ഡോക്ടര്‍മാരായോ, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളായോ ഹെല്‍ത്ത്‌കെയര്‍ മാനേജര്‍മാരായോ പ്രവർത്തിപരിചയമുള്ളവർക്ക് പിജി സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News