ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്(ഐ.സി.എം.-പൂജപ്പുര, തിരുവനന്തപുരം) 2024-25ലെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് (എച്ച്.ഡി.സി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഫുൾ ടൈം പ്രോഗ്രാമിന്റെ ദൈർഘ്യം 52 ആഴ്ചയാണ്. ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. പ്രവേശന വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ icmtvm.org -ൽ ലഭ്യമാണ്.
Also read:ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ
പൂരിപ്പിച്ച അപേക്ഷ ജൂൺ 28 വരെ സ്ഥാപനത്തിൽ നേരിട്ടോ തപാലിലോ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം തിരുവനന്തപുരത്തു മാറത്തക്കവിധം, ‘ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് തിരുവനന്തപുരം’ എന്ന പേരിലെടുത്ത 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും ഉൾപ്പെടുത്തണം. കോഴ്സ് ഫീ 25,000 രൂപ. ജി.എസ്.ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here