ഒഎൻവി യുവസാഹിത്യ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു

മലയാളത്തിന്റെ പ്രിയകവി ഒഎൻവിയുടെ സ്മരണാർത്ഥം ഒഎൻവി കൾച്ചറൽ അക്കാദമി സംഘടിപ്പിക്കുന്ന ഒഎൻവി സാഹിത്യ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എല്ലാ വർഷവും കവിയുടെ ജന്മവാർഷികമായ മെയ് 27 നാണ് പുരസ്‌കാരണം നൽകുക. പുരസ്കാരത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 30 വരെ സ്വീകരിക്കുന്നതാണ്. അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണീ പുരസ്കാരം.

Also Read: മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി ഇത്തവണത്തെ വോട്ട് ഉപയോഗിക്കണം; കലൂർ ഈദ് ഗാഹിൽ സലാഹുദീൻ മദനി

മുപ്പത്തിയഞ്ചോ അതിൽ താഴെയോ പ്രായമുള്ളവരുടെ കവിതാ സമാഹാരമോ, പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള പതിനഞ്ചു കവിതകളോ ആയിരിക്കണം പരിഗണക്കായി അയക്കേണ്ടത്. ഇതോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖയും ഒഎൻവി കൾച്ചറൽ അക്കാദമി, ‘ഉജ്ജയിനി’ , ഭഗവതി ലെയ്ൻ, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ ഏപ്രിൽ 30 നുള്ളിൽ അയക്കേണ്ടതാണ്.

Also Read: ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News