സ്റ്റെനോഗ്രഫി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രഫി കോഴ്സിന് (2023-25) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Also read:ആയൂർവേദ/ ഹോമിയോ, സിദ്ധ, യുനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കള്ള അപേക്ഷ ക്ഷണിച്ചു

അപേക്ഷകർ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. ബിരുദധാരികൾക്ക് മുൻഗണന.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപന്റ് ലഭിക്കും. സ്റ്റെനോഗ്രഫി കോഴ്സിനോടൊപ്പം ജനറൽ നോളജ്, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിങ് എന്നീ വിഷയങ്ങൾക്ക് പ്രത്യേക ക്ലാസുകൾ നൽകും.

Also read:എല്‍ഡിഎഫ് സര്‍ക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചാരവേല വീണ്ടും പൊളിഞ്ഞു: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്

2023 ഡിസംബറിൽ ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താത്പര്യമുള്ളവർ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ ആറിന് മുമ്പ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News