ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റും കൊല്ലം പ്രസ്‌ക്ലബ്ബും സംയുക്തമായി, ട്രസ്റ്റ് സ്ഥാപക ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ഡോ. എ യൂനുസ് കുഞ്ഞിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക പത്ര, ദൃശ്യ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ALSO READ:തിരൂർ മലയാളം സർവകലാശാല തൂത്തുവാരി എസ്എഫ്ഐ, റീ ഇലക്ഷൻ നടന്ന മൂന്ന് സീറ്റുകളിലും വിജയം

വ്യവസായവുമായി ബന്ധപ്പെട്ട വികസനോന്മുഖ റിപ്പോര്‍ട്ടിനാണ് അവാര്‍ഡ് നല്‍കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനായി പരിഗണിക്കുക.

പത്ര റിപ്പോര്‍ട്ടിനുള്ള അവാര്‍ഡിന് മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ളവ പരിഗണിക്കും. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ പാടുള്ളൂ. പത്ര, ദൃശ്യമാധ്യമ സ്ഥാപന മേലധികാരിയുടെ (ന്യൂസ് എഡിറ്റര്‍/ ബ്യൂറോ ചീഫ്) സാക്ഷ്യപത്രം സഹിതം എന്‍ട്രികള്‍ 2024 ജനുവരി 26 നകം ലഭിക്കണം. പത്ര റിപ്പോര്‍ട്ടുകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, പ്രസ് ക്ലബ്, ചിന്നക്കട, കൊല്ലം 691001. ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകള്‍ രണ്ട് മിനിറ്റില്‍ കൂടാന്‍ പാടില്ല. വീഡിയോ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്തശേഷം ഡൗണ്‍ലോഡ് ലിങ്കും സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം Kollampressclub@gmail.com ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം.
ഡോ. എ യൂനുസ് കുഞ്ഞിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി മൂന്നിന് കൊല്ലം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ഫോണ്‍: 7907348963.

ALSO READ:കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News