മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമിന് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം…

medical entrance

മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമിന് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐഎൻഐ) വിഭാഗത്തിലെ സ്ഥാപനങ്ങളിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (എസ്എസ്) പ്രോഗ്രാമുകളിലെ ജനുവരി 2025 സെഷൻ പ്രവേശനത്തിനായി നടത്തുന്ന ഐഎൻഐ- എസ്എസ് എൻട്രൻസ് ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിഎം/എംസിഎച്ച്, എംഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനമാണ് പരീക്ഷയുടെ പരിധിയിൽ വരുന്നത്.

പരീക്ഷ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) – ന്യൂഡൽഹി, ഭോപാൽ, ഭുവനേശ്വർ, ജോദ്പുർ, പട്‌ന, റായ്പുർ, ഋഷികേശ്, ബട്ടിൻഡ, നാഗ്പുർ, ബിലാസ്പുർ, മംഗളഗിരി, രാജ്‌കോട്ട്, ഗോരഖ്പുർ, ബിബിനഗർ, റായ്ബറേലി), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) – പുതുച്ചേരി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) – ബെംഗളൂരു, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പിജിഐഎംഇആർ) – ചണ്ഡീഗഢ്‌, ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ്‌ ടെക്‌നോളജി (എസ്‌സിടിഐഎംഎസ്ടി) -തിരുവനന്തപുരം എന്നിവയാണ് മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി എൻട്രൻസ് പരീക്ഷാ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ.

Also Read; റംബൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; തൊണ്ടയില്‍ വസ്തു കുടുങ്ങിയാല്‍ ചെയ്യേണ്ടതെന്ത്? 

അക്കാദമിക് യോഗ്യത

ഡിഎം/എംസിഎച്ച് പ്രവേശനത്തിന് സ്പെഷ്യാലിറ്റി അനുസരിച്ച് നിശ്ചിത സ്പെഷ്യലൈസേഷനിലെ എംഡി/ ഡിഎം/ഡിഎൻബി എന്നിവയാണ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അക്കാദമിക് യോഗ്യത. എംഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) പ്രവേശനത്തിന് എംബിബിഎസ് ബിരുദംവേണം. ഓരോ സ്ഥാപനത്തിനുമനുസരിച്ച് പ്രായവ്യവസ്ഥ ഉണ്ടായിരിക്കും.

തിരഞ്ഞെടുപ്പിന് രണ്ടുഘട്ടങ്ങൾ

ഒക്ടോബർ 25 – ന് നടത്തുന്ന ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് എൻട്രൻസ് പരീക്ഷയാണ് ആദ്യഘട്ടം. ഇത് എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഒരു മാർക്ക് വീതമുള്ള 80 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാകും ഉണ്ടാവുക. തെറ്റുത്തരങ്ങൾക്ക് മൂന്നിൽ ഒരുമാർക്ക് വീതം കുറയ്ക്കും. യോഗ്യതാകോഴ്‌സിൽ നിന്നുമുള്ള ജനറൽ/ബേസിക് ചോദ്യങ്ങളും സ്പെഷ്യാലിറ്റി കോഴ്‌സിന്റെ സബ് സ്പെഷ്യാലിറ്റി/സിസ്റ്റംസ്/കമ്പോണന്റ് ഭാഗത്തുനിന്നുമുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തിലെ പരീക്ഷാ കേന്ദ്രങ്ങളിലാണ് തിരുവനന്തപുരം ഉൾപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ യോഗ്യത നേടാൻ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് എങ്കിലും നേടണം. ആദ്യഘട്ടത്തിൽ യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തിയാവും റാങ്ക് പട്ടിക (കോമൺ മെറിറ്റ് ലിസ്റ്റ്) തയ്യാറാക്കുക. ഈ പട്ടിക അടിസ്ഥാനമാക്കിയാകും എയിംസ്, പിജിഐഎംഇആർ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനം.

Also Read; എം കെ മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതി; ജനറൽ കൺവീനർക്കും സ്വർണ്ണക്കടത്ത് ബന്ധം; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

അപേക്ഷയിൽ എയിംസ്, പിജിഐഎംഇആർ എന്നിവ ഓപ്റ്റ് ചെയ്ത, ആദ്യഘട്ടപരീക്ഷയിൽ യോഗ്യത നേടിയ നിശ്ചിത എണ്ണം അപേക്ഷകരെ എയിംസ്, പിജിഐഎംഇആർ എന്നിവയിലെ തിരഞ്ഞെടുപ്പിനായുള്ള രണ്ടാം ഘട്ടത്തിന് വിളിക്കും. ഇതിന് 20 മാർക്ക് ഉണ്ടായിരിക്കും. രണ്ടുഘട്ട പരീക്ഷകളിലുമായി മൊത്തം 50 ശതമാനം മാർക്കു ലഭിക്കുന്നവരെ എയിംസ്, പിജിഐഎംഇആർ എന്നിവയിലെ പ്രവേശനത്തിനായുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. iniss.aiimsexams.ac.in/ വഴി ഒക്ടോബർ 14 വൈകീട്ട് അഞ്ചുവരെ അപേക്ഷ നൽകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News