ഫാഷൻ ടെക്നോളജിയുടെ ലോകത്തേക്ക് പറക്കാം; നിഫ്റ്റിൽ ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും അപേക്ഷിക്കാം: അവസാന തീയതി ജനുവരി 6

NIFT Admission

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) 19 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെൻറ് മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ 2025-26-ലെ പ്രവേശനത്തിന് അപേക്ഷിക്കാം.

പ്രോഗ്രാമുകൾ – പ്രവേശന യോഗ്യത

ബിരദം

ബിരുദതലത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.), ബാച്ച്‌ലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്.) എന്നീ രണ്ടു പ്രോഗ്രാമുകളാണുള്ളത്.

ബി.ഡിസ് സവിശേഷ മേഖലകൾ: അക്സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, ഫാഷൻ ഇൻറീരിയേഴ്‌സ്, ലതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ.

പ്ലസ് ടു/തത്തുല്യ പരീക്ഷ (ഏതു സ്ട്രീമിൽനിന്നുമാകാം), നാഷണൽ ഓപ്പൺ സ്കൂൾ സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ചുവിഷയത്തോടെ), പത്താംക്ലാസിനുശേഷം, എഐസിടിഇ/സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ ഡിപ്ലോമ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ തുടങ്ങിയവ ജയിച്ചവർക്ക് അപേക്ഷിക്കാം.

ബിഎഫ്ടെക് അപ്പാരൽ പ്രൊഡക്‌ഷൻ: മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല പരീക്ഷ, മാത്തമാറ്റിക്സ് ഉൾപ്പെടെ കുറഞ്ഞത് അഞ്ചുവിഷയങ്ങൾ പഠിച്ച്, ജയിച്ചവർ, പത്താംക്ലാസിനുശേഷം, എഐസിടിഇ/സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമ ജയിച്ചവർ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ ജയിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News