എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല 2023-24 അധ്യയന വർഷത്തേക്കുള്ള പാർട്ട് ടൈം, ഫുൾ ടൈം പി എച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.
5.75 സിജിപിഎ യോട് കൂടി എഞ്ചിനീയറിംഗ്/ ടെക്നോളജി, ആർക്കിടെക്ചർ, ബേസിക് സയൻസസ്, മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദമോ, ഗവേഷണത്തിലൂടെ ലഭിച്ച എഞ്ചിനീയറിംഗ്/ ടെക്നോളജി ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ബി സി (നോൺ ക്രീമിലേയേർ), അംഗപരിമിതർ എന്നീ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടുന്ന മിനിമം സി ജി പി എ 5.25 ആണ്. എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ ബിരുദത്തിൽ 7.75 സി ജി പി എ ഉള്ള വിദ്യാർത്ഥികൾക്കും പി എച് ഡി പ്രോഗ്രാമിലേക്കു ഈ വർഷം മുതൽ അപേക്ഷിക്കാം. എസ് സി, എസ് ടി, ഒബിസി, ഇ ഡബ്യു എസ് വിഭാഗക്കാർക്ക് 7.25 സി ജി പി എ ഉണ്ടായിരിക്കണം.
Also Read: ക്ഷേത്രസേവക്കുള്ള ബാലന്മാരെ നിശ്ചയിച്ച് പുരി ജഗന്നാഥ ക്ഷേത്രം ; ശമ്പളം 1-2 ലക്ഷം രൂപ
തിരഞ്ഞെടുത്ത ഫുൾ ടൈം ഗവേഷകർക്ക് മൂന്ന് വർഷത്തേക്ക് സർവകലാശാല ഫെല്ലോഷിപ്പ് ലഭിക്കും. അവസാന സെമസ്റ്ററിന് പഠിക്കുന്ന ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ അവരുടെ അത് വരെയുള്ള സെമസ്റ്റർ ഗ്രേഡുകൾക്കൊപ്പമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമേ അഭിമുഖത്തിന് അർഹതയുണ്ടാവുകയുള്ളു. 1100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർക്ക് ഫീസ് 550 രൂപ. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് www.https://ktu.edu.in/ സന്ദർശിക്കുക.
എംബിഎ പരീക്ഷ ഷെഡ്യൂൾ
നാലാം സെമസ്റ്റർ എംബിഎ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ (തീസിസ്/പ്രൊജക്‌റ്റ്/വൈവനടത്തുന്നതിനുള്ള വിശദമായ ഷെഡ്യൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here