കേരളീയം പരിപാടി; സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ വേദികളില്‍ നിയോഗിക്കുന്നതിന് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍ 100.

കുറഞ്ഞത് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരും 18നും 40നും ഇടയില്‍ പ്രായമുള്ളവരുമായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ acpcdtvm.pol@kerala.gov.in എന്ന വിലാസത്തിലോ 9497902795 എന്ന വാട്‌സാപ്പ് നമ്പറിലോ ഒക്ടോബര്‍ 28 ന് വൈകിട്ട് മൂന്നിനുമുമ്പ് ലഭിക്കണം.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ സി- ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നേരിട്ടും അപേക്ഷ നല്‍കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration