കെല്‍ട്രോണില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072592412, 9072592416 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

Also read: സി-ടെറ്റ് ആന്‍സര്‍ കീ പുറത്തുവിട്ടു; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

അതേസമയം, ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ IATA യുടെ ഡിപ്ലോമ കോഴ്സുകളായ IATA Foundation in Travel and Tourism with Galileo and Amedeus, Airport Operations Fundamentals ന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം.

ആറ് മാസം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 0471 2329468, 2339178, 2329539, 9446329897.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News